1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2019

സ്വന്തം ലേഖകന്‍: സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിന് പിന്നാലെ ഇപ്പോള്‍ ഒരു കുഞ്ഞിന്റെ ജനനമാണ് അമേരിക്കയില്‍ സംസാരവിഷയം. രാജ്യം നടുങ്ങിയ ഓര്‍മ്മകളില്‍ ഇപ്പോഴും വിറങ്ങലിച്ചുനില്‍ക്കുമ്പോഴും ജര്‍മന്‍ടൗണിലെ കുഞ്ഞുമാലാഖയുടെ ജനനമാണ് അവരെ അമ്പരിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതും.

2019 9ാം മാസം(സെപ്റ്റംബര്‍)11ന് ജര്‍മന്‍ടൗണിലെ മെത്തഡിസ്റ്റ് ലേ ബോണേര്‍ ആശുപത്രിയില്‍ ജനിച്ച ക്രിസ്റ്റിന ബ്രൗണിന്റെ ഭാരവും ജനനസമയവുമാണ് കൗതുകകരം. 09/11ന് രാത്രി 09/11നാണ് ക്രിസ്റ്റിന ജനിച്ചത്. ഈ കുഞ്ഞിന്റെ ഭാരമാകട്ടെ 09 പൗണ്ടും 11 ഔണ്‍സും.

സിസേറിയനിലൂടെയായിരുന്നു ഡോക്ടര്‍മാര്‍ കുഞ്ഞിനെ പുറത്തെടുത്തത്.ശേഷം സമയം നോക്കിയപ്പോഴാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ശരിക്കും അമ്പരന്നത്. ക്ലോക്കില്‍ കൃത്യം 09.11.തൊട്ടുപിന്നാലെ കുഞ്ഞിന്റെ ഭാരം നോക്കിയപ്പോള്‍ വീണ്ടും അമ്പരപ്പ്. തന്റെ 35 വര്‍ഷത്തെ സേവനത്തിനിടയില്‍ ആദ്യമായാണ് തീയതിയും സമയവും ഭാരവുമെല്ലാം ഒന്നായിവന്ന ഒരു കുഞ്ഞിന്റെ ജനനത്തിന് സാക്ഷിയാകുന്നതെന്ന് ആശുപത്രിയിലെ സ്ത്രീകളുടെ വിഭാഗം മേധാവി റേച്ചല്‍ ലോഫ്‌ലിന്റെ ബി.ബി.സി.യോട് പ്രതികരിച്ചു.

മകളുടെ ജനനത്തിലെ പ്രത്യേകതകള്‍ ശരിക്കും അമ്പരിപ്പിക്കുന്നതാണെന്നും, ഒരു ദുരന്തത്തിന്റെ ഓര്‍മ്മദിവസം ചില സന്തോഷങ്ങള്‍ കണ്ടെത്താന്‍ പ്രചോദിപ്പിക്കുന്നതാണ് ഇതെന്നും ക്രിസ്റ്റിനയുടെ പിതാവ് ജസ്റ്റിന്‍ ബ്രൗണും പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.