1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2012

ബ്രട്ടീഷുകാര്‍ അലസന്‍മാരെന്ന് പുതിയ പഠനം. ഒരു മനുഷ്യന് ആവശ്യമുളള വ്യായാമം പോലും ചെയ്യാതെ മടിയന്‍മാരായി കഴിയാനാണേ്രത ബ്രട്ടീഷുകാരുടെ താല്‍പ്പര്യം. വ്യായാമം ചെയ്യാന്‍ ആഗ്രഹിക്കാത്ത ആളുകള്‍ പോലും ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും മുപ്പത് മിനിട്ട് വീതം നടക്കണമെന്നാണ് ഡോക്ടര്‍മാര് നിര്‍ദ്ദേശിക്കാറ്. അതുമല്ലങ്കില്‍ ആഴ്ചയില്‍ മൂന്ന് ദിവസം 20 മിനിട്ടെങ്കിലും കടുത്ത വ്യായാമം ചെയ്യണം. എന്നാല്‍ ഇതുപോലും ചെയ്യാത്തവരാണേ്രത ബ്രട്ടീഷുകാര്‍

ബ്രട്ടനിലെ മൂന്നില്‍ രണ്ട് ആളുകളും ഇത്രപോലും വ്യായാമം ചെയ്യാറില്ല. യൂറോപ്പിലെ അലസന്‍മാരുടെ എണ്ണത്തില്‍ മൂന്നാസ്ഥാനമാണ് ബ്രട്ടനുളളത്. ഒന്നാം സ്ഥാനം മാള്‍ട്ടക്കാണ്. ഇവിടെ 71.9 ശതമാനം ആളുകളും അലസന്‍മാരാണ്. തൊട്ടുപിന്നില്‍ 68.3 ശതമാനം ആളുകളുമായി സെര്‍ബിയ ഉണ്ട്. അമേരിക്കയിലാകട്ടെ ജനസംഖ്യയുടെ മുപ്പത് ശതമാനം ആളുകള്‍ പൊണ്ണത്തടിയന്‍മാരാണ്. അമേരിക്കയില്‍ 40.5 ശതമാനം ആളുകളാണ് മടിയന്‍മാരായുളളത്. ബ്രട്ടനിലെ മടിയന്‍മാരുടെ എണ്ണം ലോക ശരാശരിയേക്കാള്‍ ഇരട്ടിയാണന്നും പഠനത്തിലുണ്ട്. ലോകത്തെ മടിയന്‍മാരുടെ എണ്ണത്തില്‍ എട്ടാം സ്ഥാനമാണ് ബ്രിട്ടനുളളത്.

സാങ്കേതികതയുടെ വളര്‍ച്ചയാണ് ലോകത്തെ മടിയന്‍മാരുടെ എണ്ണം കൂട്ടാന്‍ കാരണമായത്. സാങ്കേതികയുടെ വളര്‍ച്ച കാരണം ശാരീരിക അദ്ധ്വാനം വേണ്ടിവരുന്ന ജോലികള്‍ ചെയ്യേണ്ടാത്തതാണ് ഇത്തരത്തില്‍ മടിയന്‍മാരുടെ എണ്ണം കൂടാന്‍ കാരണമാകുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ബ്രസിലീലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് പെലോതാസിലെ ഡോ. പെദ്രോ ഹാലാല്‍ പറഞ്ഞു.

അലസത പുകവലി പോലെ തന്നെ ശരീരത്തിന് ദോഷം ചെയ്യുമെന്ന് മറ്റൊരു പഠനത്തില്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഒളിമ്പിക്‌സിന്റെ ഭാഗമായി ലാന്‍സെറ്റ് ജേര്‍ണല്‍ പുറത്തിറക്കിയ പ്രത്യേക പതിപ്പിലാണ് ഈ റിപ്പോര്‍ട്ട് ഉളളത്. ശരിയായ വ്യായാമമില്ലത്തതു കാരണം പുകവലി മൂലം ലോകത്ത് മരിക്കുന്ന അതേ അളവില്‍ ആളുകള്‍ മരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ഒരു വര്‍ഷം 5.3 മില്യണ്‍ ആളുകളാണ് വ്യായാമത്തിന്റെ കുറവ് മൂലം ലോകത്ത് മരിക്കുന്നത്. ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം തുടങ്ങിയ മാരകരോഗങ്ങള്‍ ബാധിച്ച് മരിക്കുന്നവരുടെ പത്തിലൊന്ന് ആളുകള്‍ വ്യായാമ കുറവ് കാരണം മരിക്കുന്നുണ്ട്.

ഇതിന്റെ അര്‍ത്ഥം ദിവസം ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യണമെന്നല്ല. ആഴ്ചയില്‍ അഞ്ച് ദിവസം സാധാരണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടണമെന്നാണ്. ദിവസത്തില്‍ കുറച്ച് സമയം നടക്കുക, കുട്ടികളോട് ഒത്ത് കളിക്കുക, വീട്ടുജോലികളില്‍ ഏര്‍പ്പെടുക തുടങ്ങിയവയാണ് സാധാരണ പ്രവൃത്തികള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇവ പോലും ചെയ്യാത്തവരെയാണ് അലസന്‍മാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയതെന്നും ഇവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരുകയാണന്നും പഠനസംഘത്തില്‍ ഉള്‍പ്പെട്ട ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഡോക്ടര്‍ ഐ മിന്‍ ലീ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.