1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2019

സ്വന്തം ലേഖകന്‍: വിമാനം പറത്തുന്നതിനിടെ പരിശീലകന്‍ ബോധരഹിതനായി. ട്രെയിനി പൈലറ്റിന്റെ മനസാന്നിധ്യത്താല്‍ അപകടം ഒഴിവാക്കി വിമാനം സാഹസികമായി ലാന്‍ഡ് ചെയ്തു. മാക്‌സ് സില്‍വസ്റ്റര്‍ എന്നയാളാണ് പെര്‍ത്തിലെ ജന്‍ദകോട്ട് വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയത്.

6,200 അടി മുകളില്‍ വിമാനം പറക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന പരിശീലകന്‍ മാക്‌സ് സില്‍വെസ്റ്ററിന്റെ തോളിലേക്ക് ബോധംക്കെട്ട് വീഴുകയായിരുന്നു. വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിച്ചു. അവരുടെ സഹായത്താല്‍
ഒട്ടും പരിഭ്രാന്തനാകാതെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി താഴെയിറക്കി.

‘ഇതെന്റെ ആദ്യ പാഠമാണ്. ഇതാദ്യമായാണ് വിമാനം ലാന്‍ഡ് ചെയ്യിക്കുന്നതെന്നും’ സില്‍വെസ്റ്റര്‍ പറഞ്ഞു. രണ്ട് സീറ്റ് വിമാനമാണ് ഇയാള്‍ സുരക്ഷിതമായി ഇറക്കിയത്. ഭാര്യയും മൂന്നു മക്കളും സില്‍വെസ്റ്റര്‍ ആദ്യമായി വിമാനം പറത്തുന്നത് കാണാനായി എത്തിയിരുന്നു. വിമാനം പറന്ന് 20 മിനിറ്റിന് ശേഷമാണ് ഏവരേയും മുള്‍മുനയില്‍ നിര്‍ത്തിയ സംഭവങ്ങള്‍ നടന്നത്.

പരിശീലകന് ഇപ്പോള്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം ഉടന്‍ തന്നെ ആശുപത്രി വിടുമെന്നും എയര്‍ ഓസ്‌ട്രേലിയ അധികൃതര്‍ അറിയിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.