1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2019

സ്വന്തം ലേഖകൻ: പാര്‍ലമെന്‍റ് സസ്പെന്‍ഡ് ചെയ്ത പ്രധാനമന്ത്രിയുടെ നടപടി യു.കെ സുപ്രിം കോടതി റദ്ദാക്കി. സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റ് അംഗങ്ങള്‍ രംഗത്തു വന്നു. ബ്രക്സിറ്റ് നിലപാടിലുറച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് ബോറിസ് ജോണ്‍സന് തിരിച്ചടിയായി സുപ്രീം കോടതിയുടെ നടപടി.

പാര്‍ലമെന്‍റെ സസ്പെന്‍റ് ചെയ്ത കോടതിപ്രധാനമന്ത്രിയുടെ നടപടി നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. പാര്‍ലമെന്‍റ് സസ്പെന്‍ഡ് ചെയ്തത് അര്‍ഥ ശൂന്യമെന്നും കോടതി വിമര്‍ശിച്ചു. ബ്രക്സിറ്റ് ചര്‍ച്ചകള്‍ക്കുള്ള സമയം പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജോണ്‍സണിന്‍റ് പാര്‍ലമെന്‍റ് റദ്ദാക്കല്‍. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ പാര്‍മെന്‍റിലെ ഭൂരിപക്ഷം എം.പിമാരും എതിര്‍ത്തിരുന്നു.

രണ്ട് തവണയാണ് നോഡീല്‍ ബ്രക്സിറ്റിനുള്ള ഭേദഗതി വോട്ടിനിട്ട് തള്ളിയത്. ഒക്ടോബര്‍ 31 ന് യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നിരിക്കെയാണ് അഞ്ചാഴ്ചത്തേക്ക് പാര്‍ലമെന്‍റ് നിര്‍ത്തിവെച്ചത്. പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ രാജ്യത്താകെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ 14 ന് പാര്‍ലമെന്‍റ് സമ്മേളനം പുനരാരംഭിക്കും. ഇതനുസരിച്ച് ബ്രക്സിറ്റ് ചര്‍ച്ചകള്‍ക്കായി എം.പിമാര്‍ക്ക് വെറും രണ്ടാഴ്ച മാത്രമേ സമയം ലഭിക്കൂ.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.