1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2018

സ്വന്തം ലേഖകന്‍: ‘വരൂ, പ്യോഗ്യാംഗിലേക്ക് വരൂ,’ ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയ്ക്ക് ചെയര്‍മാന്‍ കിം ജോംഗ് ഉന്നിന്റെ ക്ഷണം. ഉത്തര കൊറിയന്‍ തലസ്ഥാനം സന്ദര്‍ശിക്കാനുള്ള ചെയര്‍മാന്‍ കിം ജോംഗ് ഉന്നിന്റെ ക്ഷണം അടുത്തയാഴ്ച വത്തിക്കാന്‍ സന്ദര്‍ശിക്കുന്‌പോള്‍ മാര്‍പാപ്പയെ ഏല്പിക്കുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിന്റ് മൂണ്‍ ജേ ഇന്‍ പറഞ്ഞതാ!യി ബിബിസി റിപ്പോര്‍ട്ടു ചെയ്തു.

ഇതുവരെ ഒരു മാര്‍പാപ്പ ഉത്തര കൊറിയ സന്ദര്‍ശിച്ചിട്ടില്ല. ഉത്തര കൊറിയയും വത്തിക്കാനും തമ്മില്‍ നയതന്ത്ര ബന്ധമില്ല. കിമ്മിന്റെ പിതാവ് കിം ജോംഗ് ഇല്‍ 2000ത്തില്‍ അന്നത്തെ മാര്‍പാപ്പ ജോണ്‍ പോള്‍ രണ്ടാമനെ പ്യോഗ്യാംഗ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചെങ്കിലും സന്ദര്‍ശനം നടന്നില്ല.

ഭരണഘടനയില്‍ മതസ്വാതന്ത്ര്യം വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും ഉത്തര കൊറിയയില്‍ പ്രായോഗികമായി മതങ്ങള്‍ക്കു പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന് ആംനസ്റ്റി ഗവേഷകന്‍ അര്‍നോള്‍ഡ് ഫാംഗ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ചരിത്രപരമായ പരിവര്‍ത്തനത്തിലൂടെ കടന്നുപോകുന്ന ഉത്തര കൊറിയയുടെ നയങ്ങളില്‍ വന്ന മാറ്റമാണ് കിമ്മിന്റെ ക്ഷണം കാണിക്കുന്നതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.