1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2019

സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്കിടയില്‍ വൃക്കരോഗങ്ങള്‍ കൂടി വരുന്നതായി റിപ്പോര്‍ട്ട്; വില്ലന്‍ മരുന്നുകളുടെ അമിതോപയോഗം. പ്രവാസികള്‍ക്കിടയില്‍ വൃക്കരോഗങ്ങള്‍ കൂടി വരുന്നതായി റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായുണ്ടാവുന്ന അസുഖങ്ങള്‍ക്ക് ഡോക്ടറെ കണ്ട് ചികിത്സിക്കാതെ സ്വയം മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നത് വൃക്കരോഗങ്ങള്‍ കൂടുന്നതിന് കാരണമാവുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാണ് മിക്ക പ്രവാസികളും. പ്രമേഹവും രക്തസമ്മര്‍ദവുമെല്ലാം സര്‍വ സാധാരണം. രോഗലക്ഷണങ്ങള്‍ തുടങ്ങുന്നത് മുതല്‍ തന്നെ പലരും സ്വയം ചികിത്സയും തുടങ്ങും. കൃത്യമാ അളവോ നിര്‍ദേശമോ പാലിക്കാതെയാണ് മരുന്നുകളുടെ ഉപയോഗം. അമിതമായി മരുന്നുകള്‍ ഉപയോഗിക്കുന്നത് വൃക്കരോഗങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

വൃക്കരോഗങ്ങള്‍ തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കും. രോഗ ലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ചികില്‍സിച്ച് ഭേദമാക്കാം. സാധാരണക്കാരായ പ്രവാസികളെ ലക്ഷ്യം വെച്ച് സൗജന്യ വൃക്ക രോഗനിര്‍ണയ ക്യാമ്പുകള്‍ പ്രവാസ ലോകത്ത് പല സംഘടനകളും നടത്താറുണ്ട്. അത്തരം ക്യാമ്പുകളില്‍ പങ്കെടുക്കയും ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുകയും ചെയ്യുകയാണ് വൃക്കരോഗങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.