1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2019

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ പട്ടം സ്വന്തമാക്കി കെയ്‌ലി കോസ്‌മെറ്റിക്‌സ് ഉടമ കെയ്‌ലി ജെന്നര്‍. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ പട്ടത്തിന് അമേരിക്കന്‍ സ്വദേശിയായ കയ്‌ലി ജെന്നര്‍ അര്‍ഹയായി. അമേരിക്കയിലെ ലൊസാഞ്ചലസ് സ്വദേശിയായ കയ്‌ലി തന്റെ 21ാം വയസ്സിലാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. 23 ആം വയസില്‍ ശതകോടീശ്വരനായ ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിനെ കടത്തിയാണ് കയ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്.

7050കോടിരൂപയാണ് കെയ്‌ലിയുടെ ആസ്തി. ഫോബ്‌സ് ആഗോള സമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചവരുടെ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരിക്കുകയാണ് കെയ്‌ലി. ടെലിവിഷന്‍ റിയാലിറ്റി ഷോ താരമായിരുന്നു കെയ്‌ലി. കെയ്‌ലി കോസ്‌മെറ്റിക് എന്ന പേരില്‍ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങളുമായാണ് തുടക്കം.

ഓണ്‍ലൈനായി ചെറിയ തോതില്‍ തുടങ്ങിയ കെയ്‌ലിയുടെ വില്‍പ്പന പച്ചപിടിക്കുന്നത് സൗന്ദര്യ വര്‍ദ്ധക ഉല്‍പന്നങ്ങളുടെ ശൃംഗലയായ ഉള്‍ട്ടയുമായി കരാറിലെത്തിയതോടെയാണ്. കഴിഞ്ഞ വര്‍ഷം 36കോടി ഡോളറിന്റെ വില്‍പ്പനയാണ് കെയ്‌ലി നടത്തിയത്. ഉള്‍ട്ടയുടെ ആയിരത്തോളം സ്റ്റോറുകളില്‍ ഇപ്പോള്‍ കെയ്‌ലിയുടെ ലിപ് സ്റ്റിക്കും ലിപ് ലൈനറും ലഭ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.