1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2019

സ്വന്തം ലേഖകൻ: ഐഫോണാണ് താൻ സ്വവർഗാനുരാഗിയാവാൻ കാരണമെന്നാരോപിച്ച് നിയമനടപടിയുമായി റഷ്യൻ യുവാവ്. ഐഫോണിലേക്ക് വന്ന ഒരു സന്ദേശം കാരണമാണ് താന്‍ ഒരു സ്വവര്‍ഗാനുരാഗിയായത് എന്ന് ഡി.റസുമിലോവ് എന്നയാൾ ആരോപിക്കുന്നു. ആപ്പിളില്‍ നിന്നും 15000 ഡോളര്‍ (10 ലക്ഷത്തിലധികം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇയാള്‍ കേസ് കൊടുത്തിരിക്കുന്നതെന്ന് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഒരു സ്മാര്‍ട്‌ഫോണ്‍ ആപ്പ് വഴി ബിറ്റ്‌കോയിന് വേണ്ടി തിരഞ്ഞപ്പോള്‍ പകരം കിട്ടിയത് ‘ഗേ കോയിന്‍’ ആണ്. ‘അനുഭവിച്ചറിയാതെ വിലയിരുത്തരുത്’ എന്ന ഒരു സന്ദേശവും ഒപ്പം ലഭിച്ചു. ‘ഞാനും ചിന്തിച്ചു, അനുഭവിച്ചറിയാതെ എനിക്കെങ്ങനെ ഒരുകാര്യത്തെ വിലയിരുത്താനാവും? അങ്ങനെ ഞാന്‍ സ്വവര്‍ഗ ബന്ധങ്ങള്‍ക്കായി ശ്രമിച്ചു.’ റസുമിലോവ് എന്നയാള്‍ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്.

രണ്ട് മാസത്തിന് ശേഷം ഞാനൊരാളുമായി അടുപ്പത്തിലായി. ഇപ്പോൾ എനിക്കതില്‍ നിന്നും പുറത്തുകടക്കാനാവില്ല. ഇതെങ്ങനെ എന്റെ മാതാപിതാക്കളോട് പറയും എന്ന് അറിയില്ല. ആ സന്ദേശമാണ് തന്റെ ജീവിതത്തെ ഇത്രയും മോശമാക്കി മാറ്റിയത്. എനിക്കിന് തിരിച്ചുവരാനാവില്ല. റസുമിലോവ് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.