1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2019

സ്വന്തം ലേഖകന്‍: മൂന്ന് പതിറ്റാണ്ടായി ഒരു രൂപയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന കമലതള്‍ മുത്തശ്ശിയെ തേടി സഹായപ്രവാഹം. ഇവരെ പറ്റി ന്യൂസ് മിനുട്ട് എടുത്ത വീഡിയോ വൈറലായതോടെയാണ് ഇവരെ തേടി സഹായം പ്രവഹിക്കാന്‍ തുടങ്ങിയത്. ഇവരെക്കുറിച്ച് ഈ മാസം ആദ്യം ഇറങ്ങിയ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര അടക്കമുള്ളവര്‍ ഷെയര്‍ ചെയ്തിരുന്നു.

വീഡിയോ വൈറലായതോടെ സഹായം പ്രവഹിക്കാന്‍ തുടങ്ങി. വടിവേലമ്പാളയത്തില്‍ നിന്നുള്ള എണ്‍പതു വയസുകാരിയായ കെ കമലാതളിന്റെ ഇഡ്ഡലി ബിസിനസില്‍ ഇന്‍വെസ്റ്റ് ചെയ്യണമെന്നാണ് ആനന്ദ് മഹിന്ദ്ര ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. കമലാതളിന്റെ കഥ ട്വീറ്റ് ചെയ്താണ് അവരുടെ ബിസിനസില്‍ നിക്ഷേപിക്കാനുള്ള ആഗ്രഹവും ആനന്ദ് മഹിന്ദ്ര വ്യക്തമാക്കിയത്.

അവര്‍ ഇപ്പോഴും ഉപയോഗിക്കുന്നത് വിറകടുപ്പാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവരെ ഒരു എല്‍ പി ജി സ്റ്റൗ വാങ്ങി അവരുടെ ബിസിനസില്‍ സഹായിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിരുന്നു. കമലാതളിന്റെ ഉത്സാഹത്തെയും പ്രതിബദ്ധതയെയും സല്യൂട്ട് ചെയ്യുന്നെന്നും അവര്‍ക്ക് എല്‍ പി ജി കണക്ഷന്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററില്‍ കുറിച്ചു. ഇവര്‍ക്ക് ബിപിസിഎല്‍ കോയമ്പത്തൂര്‍ ഭാരത് ഗ്യാസ് കണക്ഷന്‍ നല്‍കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.