1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2019

സ്വന്തം ലേഖകന്‍: കരിപ്പൂരില്‍ പുതിയ ആഗമന ടെര്മിനല് ഗവര്ണര് രാഷ്ട്രത്തിന് സമര്‍പ്പിച്ചു; പഴയ ആഗമന ടെര്മിനല് ഇനി പുറപ്പെടല് കേന്ദ്രമാകും. കോഴിക്കോട് വിമാനത്താവളത്തില് ഒരു മണിക്കൂറില് 1527 യാത്രക്കാരെ ഉള്ക്കാള്ളാനാവുന്ന പുതിയ ആഗമന ടെര്മിനല് ഉദ്ഘാടനം ചെയ്തു. മാസങ്ങള് നീണ്ട കാത്തിരിപ്പിനൊടുവിലാണ് ടെര്മിനല് ഉദ്ഘാടനം ചെയ്തത്.

വലിയ വിമാനങ്ങളുടെ സര്വ്വീസ് പുനരാരംഭിച്ചതിന് പിന്നാലെയാണ് വിമാനത്താവളത്തിന് പുതിയ ടെര്‍മിനല്‍ സ്വന്തമാകുന്നു. 17000 ചതുരശ്രമീറ്ററില് വിസ്തൃതിയുളള ടെര്മിനലിന്റെ നിര്മ്മാണ ചെലവ് 120 കോടി രൂപയാണ്. ഗവര്ണര് ജസ്റ്റിസ് പി. സദാശിവം വീഡിയോ കോണ്ഫറന്‌സിലൂടെയാണ് ടെര്മിനല് ഉദ്ഘാടനം ചെയ്തത്.

ഒരു മണിക്കൂറില് 1527 യാത്രക്കാരെ ഉള്‌ക്കൊള്ളാനാകുമെന്നതിനാല് തിരക്കേറിയ സമയങ്ങളില് പോലും യാത്രക്കാര്ക്ക് പെട്ടെന്ന് പുറത്തിറങ്ങാനാകും. കസ്റ്റംസ്, എമിഗ്രേഷന് വിഭാഗങ്ങളുടെ പ്രവര്ത്തനം സുഗമമാക്കാന് കൂടുതല് സൗകര്യങ്ങളും ടെര്മിനലില് ഏര്‌പ്പെടുത്തിയിട്ടുണ്ട്. ഇതിനായി രണ്ട് വീതം എക്‌സ്‌റേ മെഷീനുകളും 16 എമിഗ്രേഷന് കൗണ്ടറുകളുമാണുള്ളത്.

കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും വീഡിയോ കോണ്ഫറന്‌സിലൂടെ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി. മന്ത്രിയുടെ അസൗകര്യം മൂലം രണ്ട് തവണ മാറ്റിവെച്ച ഉദ്ഘാടന ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്. നിലവിലുണ്ടായിരുന്ന ആഗമന ടെര്മിനല് ഇനി പുറപ്പെടല് കേന്ദ്രമായി മാറും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.