1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2018

സ്വന്തം ലേഖകന്‍: വലിയ വിമാനം പറന്നിറങ്ങി; വാട്ടര്‍ സല്യൂട്ടും ഊഷ്മള സ്വീകരണവും; കരിപ്പൂര്‍ വിമാനത്താവളം പ്രതാപം വീണ്ടെടുക്കുന്നു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ 11.10ന് ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ വിമാനം കരിപ്പൂരില്‍ ലാന്റ് ചെയ്തു. പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്ക് ഊഷ്മളമായ സ്വീകരണം നല്‍കി.

വലിയ വിമാനം പറന്നിറങ്ങിയപ്പോള്‍ അധികൃതരും യാത്രക്കാരും ആവേശോജ്ജ്വലമായ വരവേല്‍പ്പാണ് ഒരുക്കിയത്. വാട്ടര്‍ സല്യൂട്ടൊരുക്കി വിമാനത്താവള അധികൃതരും യാത്രക്കാര്‍ക്ക് പ്രത്യേക സ്വീകരണമൊരുക്കി എം.പിമാര്‍ അടക്കമുള്ളവരും എത്തിയതോടെ വിമാനത്താവളത്തില്‍ ഉത്സവാന്തരീക്ഷമായി.

റണ്‍വേ നവീകരണത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വീസാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുനരാരംഭിച്ചത്. 295 യാത്രക്കാരുമായി ജിദ്ദയില്‍ നിന്നും രാവിലെ പുറപ്പെട്ട സൗദി എയര്‍ലൈന്‍സിന്റെ വിമാനം രാവിലെ 11 മണിയോടെ കരിപ്പൂരില്‍ ലാന്റ് ചെയ്തു. യാത്രക്കാര്‍ക്ക് ഉഷ്മളമായ സ്വീകരണമാണ് വിമാനത്താവളത്തില്‍ ലഭിച്ചത്. പികെ. കുഞ്ഞാലിക്കുട്ടി എംപി., എം.കെ രാഘവന്‍ എംപി തുടങ്ങിവരും സന്നിഹിതരായിരുന്നു.

വിമാനം ഉച്ചക്ക് ശേഷം തിരിച്ചുപോയി. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഇവിടെ നിന്നും ആരംഭിക്കും. മറ്റ് വിമാനക്കമ്പനികളും സര്‍വീസ് നടത്താന്‍ മുന്നോട്ട് വന്നിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള സര്‍വീസ് പുനരാരംഭിക്കുകയും കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുകയും ചെയ്ത സാഹചര്യത്തില്‍ പ്രവാസികളുടെ തടക്കമുള്ള യാത്രാ പ്രശ്‌നത്തിന് പരിഹാരമാകും.

മുന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് റണ്‍വേ നവീകരണം നടത്തുന്നതിനായിരുന്നു വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചത്. ഇതോടെ ഹജ്ജ് സര്‍വീസടക്കം ഇവിടെനിന്നും മാറ്റിയിരുന്നു. എന്നാല്‍ നവീകരണം പൂര്‍ത്തിയായെങ്കിലും സര്‍വീസ് പുനരാരംഭിക്കാന്‍ വ്യോമയാന മന്ത്രാലയം തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ശക്തമായ പ്രക്ഷോഭങ്ങളും നടന്നിരുന്നു. തുടര്‍ന്നാണ് സര്‍വീസ് നടത്തുന്നതിന് സൗദി എയര്‍ലൈന്‍സിന് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.