1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2019

സ്വന്തം ലേഖകന്‍: റോഡുകള്‍ തകരുന്നതും കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെയുള്ള യാത്രകളും നമ്മുടെ നാടിന്റെ എല്ലാക്കാലത്തേയും പ്രശ്‌നമാണ്. പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ ഇതിനെതിരായി നടത്താറുമുണ്ട്. എന്നാല്‍ ബെംഗളൂരുവിലെ ഒരു കലാകാരന്‍ തകര്‍ന്ന റോഡുകള്‍ ശരിയാക്കാത്ത അധികൃതര്‍ക്കെതിരെ വേറിട്ടൊരു പ്രതിഷേധരീതിയാണ് തിരഞ്ഞെടുത്തത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

ബാദല്‍ നഞ്ചുന്ദസ്വാമി എന്ന തെരുവ് കലാകാരന്‍, ഒരു ബഹിരാകാശ യാത്രികനെ പോലെ വേഷം ധരിച്ച് കുഴികള്‍ നിറഞ്ഞ റോഡിലൂടെ നടക്കുന്നത്, ആദ്യ കാഴ്ചയില്‍ ചന്ദ്രനില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്ന് തന്നെ തോന്നിക്കും. മൂണ്‍വാക്ക് എന്നാണ് ഈ വീഡിയോക്ക് പേരിട്ടിരിക്കുന്നത്. തുങ്കനഗര്‍ മെയിന്‍ റോഡിന്റെ ഗര്‍ത്തങ്ങളിലൂടെ നടക്കുന്ന ദൃശ്യങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.

നേരത്തെ, ബംഗളൂരുവിന്റെ ഒരിക്കലും പരിഹാരമാകാത്ത ഈ യാത്രാ പ്രശ്‌നത്തെയും നഗരസഭയുടേയും രാഷ്ട്രീയ നേതൃത്വത്തിന്റെയും അനാസ്ഥയും ഉയര്‍ത്തിക്കാട്ടാന്‍ ബാദല്‍ തന്റെ കല ഉപയോഗിച്ചിരുന്നു. സിലിക്കണ്‍ വാലിയുടെ തെരുവുകളില്‍ മെര്‍മെയ്ഡുകളെയും മുതലകളെയും പരിചയപ്പെടുത്തിക്കൊണ്ടും നേരത്തേ അദ്ദേഹം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

കുഴികള്‍ അടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിന് എഞ്ചിനീയര്‍മാര്‍ക്ക് 2000 രൂപ പിഴ ചുമത്തുമെന്ന് ബിബിഎംപി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതി സിവില്‍ ബോഡി പരിഗണനയില്‍ എടുത്ത ശേഷം മുന്‍ഗണനാടിസ്ഥാനത്തില്‍ നടപടിയെടുക്കുകയും കുഴികള്‍ നിറയ്ക്കുകയും ചെയ്യുമെന്ന് ബിബിഎംപി അവകാശപ്പെടുന്ന സമയത്താണ് പുതിയ പ്രതിഷേധം. കുഴികള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ബിബിഎംപി ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കി കേസെടുക്കുമെന്ന് ഹൈക്കോടതി ഉത്തരവും നിലവിലുണ്ട്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.