1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2019

സ്വന്തം ലേഖകന്‍: ‘അപ്പയും അമ്മയും പിരിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നു,’ കമല്‍ഹാസന്‍, സരിക ബന്ധം വേര്‍പിരിഞ്ഞ കാലം ഓര്‍ത്തെടുത്ത് അക്ഷര ഹാസന്‍. കമല്‍ഹാസനും സരികയും വേര്‍പിരിഞ്ഞപ്പോള്‍ തനിക്ക് വല്ലാത്ത വിഷമം തോന്നിയെന്ന് മകള്‍ അക്ഷര ഹാസന്‍. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അക്ഷര മനസ്സു തുറന്നത്.

മാതാപിതാക്കള്‍ വേര്‍പിരിയുന്നത് ഏതൊരു കുട്ടിയിലും അരക്ഷിതാവസ്ഥയുണ്ടാക്കും. ലോകം അവസാനിച്ചുവെന്ന തോന്നലായിരുന്നു എനിക്കപ്പോള്‍. ഹൃദയം തകര്‍ന്ന നിമിഷമായിരുന്നു. കുട്ടിക്കാലം മുതല്‍ ഞാനും ശ്രുതിയും ആത്മവിശ്വാസമുള്ള കുട്ടികളായിരുന്നു. എന്നിരുന്നാലും അപ്പയും അമ്മയും ഇനി ഒരുമിച്ച് ജീവിക്കില്ല എന്ന് ഓര്‍ത്തപ്പോള്‍ സങ്കടം തോന്നി. പക്ഷേ ഞങ്ങള്‍ അതിനെ തരണം ചെയ്തു. ഇന്ന് ഞങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരായി. പ്രതിസന്ധികളെ സ്വയം നേരിടാന്‍ അത് ഞങ്ങളെ പ്രാപ്തരാക്കി. ഇന്ന് ഞങ്ങള്‍ക്ക് സ്വയം തിരിച്ചറിവുണ്ട്. ചില ബന്ധങ്ങള്‍ മുന്നോട്ടു പോകാന്‍ പ്രയാസമാണ് അക്ഷര പറഞ്ഞു.

ശ്രുതി ഹാസന്റെ ജനനത്തിന് ശേഷം 1988 ലാണ് കമലും സരികയും വിവാഹിതരാകുന്നത്. 1991 ലാണ് അക്ഷര ജനിക്കുന്നത്. വിവാഹത്തിന് ശേഷം സരിക അഭിനയിക്കുന്നത് കുറച്ചിരുന്നു. കമല്‍ ഹാസന്‍ പ്രധാനവേഷത്തിലെത്തിയ ഹേ റാം എന്ന ചിത്രത്തിന് വസ്ത്രാലങ്കാരം ഒരുക്കിയ സരിക 2000 ല്‍ ദേശീയ പുരസ്‌കാരം നേടിയിരുന്നു. 2002 ല്‍ പുറത്തിറങ്ങിയ പര്‍സാനിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സരിക സ്വന്തമാക്കി. 2004 ലാണ് കമലും സരികയും വേര്‍പിരിയുന്നത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.