1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2019

സ്വന്തം ലേഖകന്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. വിവാഹ സല്‍ക്കാരം നടക്കുന്ന ഹാളിലായിരുന്നു സ്‌ഫോടനം. പ്രാദേശിക സമയം രാത്രി 10.40നായിരുന്നു സ്‌ഫോടനമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നിരവധി ആളുകളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഷിയ മുസ്‌ലിങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്താണ് സ്‌ഫോടനം നടന്നത്. വിവാഹ സല്‍ക്കാരമായതിനാല്‍ തന്നെ നിരവധി ആളുകളാണ് ഹാളിന് ചുറ്റുമുണ്ടായിരുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഷിയ മുസ്‌ലിങ്ങളെ ലക്ഷ്യംവച്ച് സുന്നി ഭീകരവാദ സംഘടനകളായ താലിബാനും ഇസ്‌ലാമിക് സ്റ്റേറ്റും ആക്രമണങ്ങള്‍ നടത്തുന്നത് പതിവാണ്.

പത്ത് ദിവസം മുമ്പാണ് 14 പേരുടെ മരണത്തിന് ഇടയാക്കിയ മറ്റൊരു സ്‌ഫോടനം കാബൂളില്‍ നടന്നത്. കാബൂള്‍ പൊലീസ് സ്റ്റേഷന് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ അന്ന് 150ലേറെ പോര്‍ക്ക് പരുക്കേറ്റിരുന്നു. താലിബന്‍ അന്ന് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. വെള്ളിയാഴ്ച താലിബന്‍ നേതാവ് ഹിബത്തുള്ളയും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, താലിബന്‍ പ്രതിനിധിയുമായി അമേരിക്കന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ് സമാധാന ചര്‍ച്ചകള്‍ നടക്കുന്നത്. അഫ്ഗാന്‍ വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ച മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്നും വൈകാതെ തന്നെ ഒരു കരാറിലെത്താമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.