1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2019

സ്വന്തം ലേഖകന്‍: ‘പ്രതിയാണെന്ന സംശയം നിലനില്‍ക്കുന്നു’; അസാഞ്ചെയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസ് വീണ്ടും അന്വേഷിക്കാന്‍ സ്വീഡന്‍. വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയ്‌ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ സ്വീഡന്‍ പുനരന്വേഷണം നടത്തും. കേസിന്റെ പ്രാഥമികാന്വേഷണം പുനരാരംഭിക്കുമെന്ന് സ്വീഡന്‍ പബ്ലിക് പ്രോസിക്യൂഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇവാമേരി പേര്‍സണാണ് അറിയിച്ചത്.

ബ്രിട്ടനില്‍ നിന്ന് അസാഞ്ചെയെ സ്വീഡനില്‍ എത്തിക്കുമെന്നും അദ്ദേഹവുമായി ഒരു അഭിമുഖം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. പ്രാഥമികാന്വേഷണം നിരീക്ഷിച്ചതില്‍ നിന്ന് അസാഞ്ചെയെ സംശയിക്കാനുള്ള ചില കാര്യങ്ങള്‍ കണ്ടെത്തിയെന്നും ബലാത്സംഗക്കുറ്റം ചുമത്താന്‍ കഴിയുന്നവയാണ് അവയെന്നും ഇവാമേരി പറഞ്ഞു. ആവശ്യമെങ്കില്‍ അസാഞ്ചെയെ വീണ്ടും ചോദ്യം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

2017ലാണ് ഈ കേസ് സ്വീഡന്‍ വേണ്ടെന്നുവെച്ചത്. എന്നാല്‍ ഇതിനിടെ കേസില്‍ ശിക്ഷിക്കപ്പെടുമോ എന്നു ഭയന്ന് അസാഞ്ചെ ലണ്ടനിലെ ഇക്വഡോറിയന്‍ എംബസിയില്‍ രാഷ്ട്രീയാഭയം തേടിയിരുന്നു. ഇപ്പോള്‍ രാഷ്ട്രീയാഭയം റദ്ദാക്കി ബ്രിട്ടന്‍ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത സ്ഥിതിക്കാണ് കേസന്വേഷണം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ആരോപണം നേരത്തേതന്നെ അസാഞ്ചെ നിഷേധിച്ചിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.