1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2012

ന്യൂകാസിലില്‍ മലയാളി യുവാവ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു.ഉദര സംബന്ധമായ ക്യാന്‍സര്‍ ബാധിച്ച്
കഴിഞ്ഞ രണ്ടു വര്‍ഷമായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന ജോബി ജോസഫ്‌ ചക്കാലക്കല്‍ (41 വയസ് ) ആണ്
ഇന്നലെ വൈകുന്നേരം 5.50 ന് ന്യൂകാസില്‍ മേരി ക്യൂറി ഹോസ്പ്പിറ്റലില്‍ മരണ മരണമടഞ്ഞത്.അസുഖം കൂടിയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ്‌ ജോബിയെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചത്.

ഭാര്യയും മൂന്നു പെണ്‍കുട്ടികളുമുള്ള ജോബി കേരളത്തില്‍ കണ്ണൂര്‍ സ്വദേശിയാണ്.അഞ്ചു വര്‍ഷം മുന്‍പ് മാഞ്ചസ്റ്ററില്‍ എത്തിയ ജോബിയും കുടുംബവും രണ്ടു വര്‍ഷം മുന്‍പാണ് ന്യൂകാസിലിലേക്ക് താമസം മാറ്റിയത്.ഭാര്യ സിനി ഭര്‍ത്താവിനെ പരിചരിക്കാനായി അടുത്ത കാലത്ത് ജോലി ഉപേക്ഷിച്ചിരുന്നു.നാലാം ക്ലാസില്‍ പഠിക്കുന്ന ആന്‍മേരി,അനറ്റ്,രണ്ടു വയസുകാരി ആഗ്ന എന്നിവരാണ് മക്കള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.