1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2015


അപ്പച്ചന്‍ കണ്ണന്‍ചിറ

ലണ്ടന്‍: ബ്രോംലി കൌണ്ടിയിലെ ഫെന്‍സ് വുഡില്‍ മരിച്ച ജെറാള്‍ഡ് മോന്റെ അന്ത്യോപചാര ശുശ്രുഷകളും,സംസ്‌കാരവും നാളെ ബ്രോംലിയില്‍ നടത്തപ്പെടും.8 മാസം മാത്രം പ്രായമായിരുന്ന ജെറാള്‍ഡ് ജന്മനാ രോഗബാധിതനായിരുന്നു.തൃശ്ശൂര്‍ സ്വദേശികളും,ഇപ്പോള്‍ ബോംബെയില്‍ പവായിയില്‍ സ്ഥിരതാമസമാക്കിയവരും,ലണ്ടനില്‍ ബാങ്ക് ജീവനക്കാരനുമായ റോയി ചിറ്റിലപ്പിള്ളിനില്‍ജോ റോയി ദമ്പതികളുടെ ഇളയ മകനാണ് ജെറാള്‍ഡ്.ബ്രോംലിയിലെ സെന്റ് മാര്‍ക്‌സ് സ്‌ക്കൂളില്‍ നാലാം തരത്തില്‍ പഠിക്കുന്ന ഐസക്ക് (8 വയസ്സ്) ജയിഡന്‍( 3 വയസ്സ്) എന്നിവര്‍ ജെറാള്‍ഡിന്റെ സഹോദരന്മാരാണ്.

നാളെ വ്യാഴാഴ്ച(സെപ്തംബര്‍ 10 നു) ബ്രോംലി സെന്റ് ജെയിംസ് ദി ഗ്രെയിറ്റ് ആര്‍.സി.ചര്‍ച്ചില്‍ രാവിലെ 10:00 മണിക്ക് അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിക്കും. ശുശ്രുഷകള്‍ക്ക് ശേഷം 11:30 നു ബ്രോംലി സെന്റ് ലൂക്‌സ് സിമത്തേരിയില്‍ സംസ്‌കരിക്കും.
അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനും,പൊതു ദര്‍ശ്ശനത്തിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. റോയിയുടെ സഹോദരന്മാരായ റോബിന്‍ ചിറ്റിലപ്പള്ളി (ഹെല്‍ത്താം), റോക്കി ചിറ്റിലപ്പിള്ളി(ന്യുബെറി) എന്നിവരും യു കെ യില്‍ തന്നെ ഉണ്ട്.

പള്ളിയുടെ വിലാസം: സെന്റ് ജെയിംസ് ദി ഗ്രെയിറ്റ് ആര്‍.സി.ചര്‍ച്ച്, 283 ഡോ.പെറ്റ്‌സ് വുഡ് ക്രസന്റ്, ബ്രോംലി, ബിആര്‍5 1എവൈ

സിമത്തേരി: സെന്റ് ലൂക്‌സ് സിമത്തേരി, മാഗ്‌പൈ ഹാള്‍ ലെയിന്‍, ബ്രോംലി കോമണ്‍,ബിആര്‍2 8ഇഎച്ച്.

റോയിനില്‍ജോ ദമ്പതികളുടെ ഭവനം: 31 ഫ്രാങ്ക്‌സ് വുഡ് അവന്യു,പെറ്റ്‌സ് വുഡ്,ബ്രോംലി,ബിആര്‍5 1ബി.ഡബ്ല്യു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.