1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2019

സ്വന്തം ലേഖകന്‍: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു; അസം ഖാന്‍ ആസിഡ് ആക്രമണത്തിനു ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുമായി നടി ജയപ്രദ. തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ പോലും ചിന്തിച്ചിരുന്നെന്നു നടിയും ആര്‍എല്‍ഡി നേതാവുമായ ജയപ്രദ. മുംബൈ ക്യൂന്‍സ് ലൈന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനിടെ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ജയപ്രദയുടെ വെളിപ്പെടുത്തലുകള്‍.

സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ തനിക്കെതിരെ ആസിഡ് ആക്രമണം നടത്താന്‍ ശ്രമിച്ചെന്നും ജയപ്രദ ആരോപണം ഉന്നയിച്ചു. അമര്‍ സിംഗ് തന്റെ ഗോഡ് ഫാദറാണ്. അമര്‍ സിംഗിനേയും തന്നേയും ചേര്‍ത്ത് പല കള്ളക്കഥകളും ചിലര്‍ പ്രചരിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച സമയത്താണു തനിക്കു നേരെ ആസിഡ് ആക്രമണ ഭീഷണി ഉണ്ടായത്. ഇക്കാര്യം അമ്മയോടു പോലും പറഞ്ഞിരുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഒരു രാഷ്ട്രീയ നേതാവ് പോലും പിന്തുണയുമായി വന്നില്ലെന്ന് ജയപ്രദ പറയുന്നു.

അമര്‍ സിംഗ് ഡയാലിസിസിന് വിധേയനായിരിക്കുന്ന സമയത്താണു തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത്. തനിക്കു ജീവിക്കാനുള്ള ആഗ്രഹം പോലും ഇല്ലാതായി. ജീവനൊടുക്കുന്നതിനെ കുറിച്ചുപോലും താന്‍ ചിന്തിച്ചു. മുലായം സിംഗ് ഈ സംഭവത്തെക്കുറിച്ച് ഒരുതവണ പോലും വിളിച്ചന്വേഷിച്ചില്ല. ജനങ്ങളുടെ ആരോപണങ്ങള്‍ക്കു മറുപടിയായി അമര്‍ സിംഗിനെ രാഖി അണിയിക്കാനും താന്‍ തയാറാണെന്ന് ജയപ്രദ പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അമര്‍ സിംഗിനേയും ജയപ്രദയേയും 2010ല്‍ സമാജ് വാദി പാര്‍ട്ടി പുറത്താക്കിയിരുന്നു. പിന്നീട് അമര്‍ സിംഗും ജയപ്രദയും ചേര്‍ന്ന് രാഷ്ട്രീയ ലോക് മഞ്ച് എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി. 2016ല്‍ അമര്‍ സിംഗിനെ എസ്പിയിലേക്ക് തിരിച്ചുവിളിച്ചെങ്കിലും അഖിലേഷ് യാദവ് നേതൃസ്ഥാനത്തേക്ക് എത്തിയതോടെ വീണ്ടും അനഭിമതനായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.