1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2012

ഇനി ഒരു ലജ്ജാവതി കൂടി ജാസിക്കു സ്വന്തം. ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തില്‍ ലജ്ജാവതിയേ എന്ന പാട്ടിലൂടെ ഹരമായി മറിയ സംഗീതസംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റാണു വിവാഹിതനാകുന്നത്. ഈ വരുന്ന സെപ്‌റ്റംബര്‍ പതിനൊന്നിനാണ്‌ വിവാഹം. തിരുവനന്തപുരം സ്വദേശിനിയായ അതുല്‌ല്യ ജയശങ്കറാണു വധു.

കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ഫിസിക്‌സില്‍ ഗവേഷണ വിദ്യാര്‍ഥിനിയാണ്‌ അതുല്‌ല്യ. ഫിലോസഫിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ്‌ ജാസി. മലയാള സംഗീത രംഗത്ത് തന്റേതായ പരീക്ഷണങ്ങള്‍ നടത്തി ശ്രദ്ധേയനായ ജാസി ഇപ്പോള്‍ കന്നടയിലെയും തമിഴിലെയും തിരക്കുള്ള സംഗീത സംവിധായകനാണ്.

നോട്ടി പ്രൊഫസറും നിദ്രയുമാണ്‌ മലയാളത്തില്‍ ജാസി സംഗീത സംവിധാനം നിര്‍വഹിച്ച പുതിയ ചിത്രങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.