1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2019

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപെറോയിലെ ഏഴ് ജീവനക്കാരെ മോചിപ്പിക്കാന്‍ ഇറാന്‍ തീരുമാനിച്ചതായി ഇറാനിയന്‍ സ്റ്റേറ്റ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ ഇന്ത്യക്കാരായ ജീവനക്കാരും ഉള്‍പ്പെടുമെന്നാണ് വിവരം. ഇവരെ മനുഷ്യത്വപരമായ പരിഗണന നല്‍കിയാണ് വിട്ടയക്കുന്നതെന്നും ഇവര്‍ക്ക് വൈകാതെ ഇറാന്‍ വിട്ട് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാമെന്നും ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൗസാവി പറഞ്ഞു.

ജൂലായ് 19 നാണ് സമുദ്രാതിര്‍ത്തി ലംഘിച്ചു എന്നാരോപിച്ച് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡുകള്‍ ഹോര്‍മൂസ് കടലിടുക്കില്‍ വെച്ച് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടണും പിടിച്ചെടുത്തിരുന്നു. വിട്ടയക്കുന്ന ഏഴ് ജീവനക്കാരില്‍ മലയാളികളില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ആദ്യ ഘട്ടത്തില്‍ 5 ഇന്ത്യക്കാരടക്കം ഏഴു പേരെയാണ് വിട്ടയക്കുന്നത്. ഇതില്‍ മലയാളികള്‍ ഇല്ലെന്നാണ് കമ്പനി അധികൃതര്‍ ബന്ധുക്കളെ വിവരമറിയിച്ചിരിക്കുന്നത്.

കളമശേരി തേക്കാനത്തു വീട്ടില്‍ ഡിജോ പാപ്പച്ചന്‍, ഇരുമ്പനം സ്വദേശി സിജു വി. ഷേണായി, കാസര്‍കോട് സ്വദേശി പ്രീജിത് എന്നിവരാണ് എണ്ണക്കപ്പലിലുള്ള മലയാളികള്‍. എണ്ണക്കപ്പലില്‍ 23 നാവികരാണുള്ളത്. ഇതില്‍ 3 മലയാളികളടക്കം 18 പേര്‍ ഇന്ത്യക്കാരാണ്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.