1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2019

സ്വന്തം ലേഖകൻ: മരടിലെ ഫ്ളാറ്റുടമകള്‍ നിരാഹാരസമരം അവസാനിപ്പിച്ചു. ഫ്ളാറ്റുകള്‍ ഒഴിഞ്ഞുപോവാന്‍ തയ്യാറാണെന്നും എന്നാല്‍ കൃത്യമായ നഷ്ടപരിഹാരം കിട്ടിയില്ലെങ്കില്‍ വീണ്ടും സമരം തുടരുമെന്നും ഉടമകള്‍ പറഞ്ഞു.

ജില്ലാ കളക്ടറും സബ്കളക്ടറും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ജില്ലാകളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതി ബന്ധവും വെള്ളവും പുനസ്ഥാപിക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ചുകൊണ്ട് വൈകീട്ടോടെ വൈദ്യുതി ബന്ധവും വെള്ളവും പുനസ്ഥാപിച്ചു നല്‍കുകയായിരുന്നു.

ഫ്ളാറ്റുകള്‍ ഒഴിയേണ്ടിവരുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കുമെന്നും ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. മാറി താമസിക്കുന്നതിന് ആവശ്യമായ വാടക സര്‍ക്കാര്‍ നല്‍കണമെന്ന് ഫ്ളാറ്റുടമകള്‍ ആവശ്യപ്പെട്ടിരുന്നു.

പ്രാഥമിക നഷ്ടപരിഹാരത്തുക ഉടന്‍ നല്‍കണം, ഒഴിയാന്‍ കൂടുതല്‍ സമയം അനുവദിക്കണം, വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കണം,പുതിയ താമസസൗകര്യം എവിടെയാണെന്ന് ബോധ്യപ്പെടുത്തണം,വാടക സര്‍ക്കാര്‍ നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫ്ളാറ്റുടമകള്‍ ഞായറാഴ്ച തൊട്ട് നിരാഹാര സമരം ആരംഭിച്ചത്.ഇതില്‍ ചില ആവശ്യങ്ങള്‍ അധികൃതര്‍ അംഗീകരിച്ചതായി ഫ്ളാറ്റുടമകള്‍ പറഞ്ഞു. അതിനാല്‍ സമരം നിര്‍ത്തുകയാണെന്നും ഉടമകള്‍ പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.