1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2019

സ്വന്തം ലേഖകന്‍: ‘024492700’ ഈ നമ്പറില്‍ നിന്നുള്ള ഫോണ്‍ കാളുകള്‍ ശ്രദ്ധിക്കുക; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസി. തട്ടിപ്പുകാര്‍ക്കെതിരേ പ്രവാസികള്‍ക്കു മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസി. എംബസിയുടെ പേരില്‍ ചില തട്ടിപ്പുകാര്‍ ഫോണ്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.

ഇതറിയിച്ചുകൊണ്ടുള്ള സന്ദേശം എംബസി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 024492700 എന്ന നന്പരില്‍നിന്ന് ഇന്ത്യന്‍ എംബസിയുടേതെന്ന പേരില്‍ ഫോണ്‍ വിളിക്കുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്നും പണം കൈമാറാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.

എന്നാല്‍ ഇത്തരത്തില്‍ എംബസി ഫോണ്‍ ചെയ്യാറില്ലെന്നും പണം ആവശ്യപ്പെടാറില്ലെന്നും എംബസി വ്യക്തമാക്കി. ഇത്തരം ഫോണ്‍ വിളികള്‍ പ്രോത്സാഹിപ്പിക്കരുതെന്നും വിളികള്‍ സംബന്ധിച്ച് എംബസിയെ അറിയിക്കണമെന്നും ട്വീറ്റില്‍ പറയുന്നു. പരാതികള്‍ അറിയിക്കുന്നതിനുള്ള നിര്‍ദേശങ്ങളും എംബസി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.