1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2018

സ്വന്തം ലേഖകന്‍: അടിമുടി ഉടച്ചുവാര്‍ക്കലിന് ഒരുങ്ങി കരസേന; ബ്രിഗേഡിയര്‍ പദവി ഒഴിവാക്കാമെന്നും സൈനികരുടെ വിരമിക്കല്‍ പ്രായം കൂട്ടുമെന്നും സൂചന. അംഗബലത്തില്‍ കുറവുവരുത്തുന്നതിനൊപ്പം കരസേനയുടെ ഘടനയില്‍ സമഗ്രമായ ഉടച്ചുവാര്‍ക്കലിനും കളമൊരുങ്ങുന്നതയാണ് റിപ്പോര്‍ട്ടുകള്‍. 12 ലക്ഷത്തിലേറെ അംഗബലമുള്ള സേനയില്‍ അഞ്ചുവര്‍ഷംകൊണ്ട് ഒന്നരലക്ഷം പേരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

ഒപ്പം, ബ്രിഗേഡിയര്‍ പദവി വേണ്ടെന്നുവയ്ക്കുക, സൈനികരുടെ വിരമിക്കല്‍ പ്രായം കൂട്ടുക എന്നിവ കേന്ദ്രസര്‍ക്കാരിന്റെയും കരസേനയുടെയും പരിഗണനയിലാണ്. സൈന്യത്തിലെ പിന്തുണ നല്‍കുന്ന വിഭാഗങ്ങളില്‍ (സപ്പോര്‍ട്ട്) മനുഷ്യവിഭവശേഷി കുറച്ച് പോരാട്ടത്തിലേര്‍പ്പെടുന്ന വിഭാഗത്തിന്റെ (കോമ്പാറ്റ്) കാര്യക്ഷമതയും പ്രഹരശേഷിയും കൂട്ടും.

സാങ്കേതികവിദ്യ പുരോഗമിച്ച പശ്ചാത്തലത്തില്‍ പരമ്പരാഗതമായ ചിലമേഖലകളില്‍ പഴയ രീതിയില്‍ ആള്‍ശേഷി വേണ്ടിവരുന്നില്ലെന്നതും കണക്കിലെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള കേഡര്‍ റിവ്യൂ നടപടികള്‍ ജൂണ്‍ 21ന് തുടങ്ങി. പ്രാഥമിക ശുപാര്‍ശകള്‍ ഈ മാസംതന്നെ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് സമര്‍പ്പിക്കും. ജവാന്മാരുടെ വിരമിക്കല്‍ കാലപരിധി നിലവിലെ 15 വര്‍ഷത്തില്‍നിന്ന് 20 വര്‍ഷമാക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.