1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2019

സ്വന്തം ലേഖകന്‍: രണ്ട് ആണവ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധം ആത്മഹത്യാപരം; പക്ഷേ, സമാധാന ശ്രമങ്ങളോട് ഇന്ത്യ പ്രതികരിക്കുന്നില്ലെന്ന് ഇമ്രാന്‍ ഖാന്‍. അണ്വായുധ രാഷ്ട്രങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ ആത്മഹത്യാപരമായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സമാധനശ്രമങ്ങളോട് ഇന്ത്യ പ്രതികരിക്കുന്നില്ലെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. തുര്‍ക്കി വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ശീതയുദ്ധം പോലും ഇരു രാജ്യങ്ങളുടെയും താല്‍പര്യത്തിനു നന്നല്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളാണ് ഏകവഴി. എന്നാല്‍ തന്റെ സമാധാന നീക്കങ്ങളോട് ഇന്ത്യ പ്രതികരിക്കുന്നില്ലെന്നും ഇമ്രാന്‍ പറഞ്ഞു. ഭീകരപ്രവര്‍ത്തനവും സമാധാന ചര്‍ച്ചയും ഒന്നിച്ചുപോവില്ലെന്നാണ് ഇന്ത്യന്‍ നിലപാട്.

സമാധാന ശ്രമങ്ങളിലേക്ക് ഇന്ത്യ ഒരു ചുവടു വച്ചാല്‍ രണ്ടു ചുവടു വയ്ക്കാന്‍ പാക്കിസ്ഥാന്‍ തയാറാണ്. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ക്കുള്ള പാക്കിസ്ഥാന്റെ ക്ഷണം ഇന്ത്യ പലതവണ നിരസിച്ചെന്നും ഇമ്രാന്‍ പറഞ്ഞു. ശീതയുദ്ധം പോലും ഇരു രാജ്യങ്ങളുടെയും താല്‍പര്യത്തിനു നന്നല്ല. ചര്‍ച്ചയ്ക്ക് പല തവണ സന്നദ്ധത അറിയിച്ചിട്ടും നിരസിച്ചെന്ന ഇമ്രാന്റെ ആരോപണത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.