1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2012

ഒരാള്‍ക്ക് എത്ര പങ്കാളികള്‍ വരെ ആകാം. ചോദ്യം കേട്ട് നെറ്റിചുളിക്കേണ്ട. ഒരാള്‍ക്ക് പത്ത് പേരോട് വരെ ലൈംഗിക ബന്ധം പുലര്‍ത്തുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് പുതിയ തലമുറയുടെ വിശ്വാസം. അതില്‍ കൂടുതലായാല്‍ അയാള്‍ ലൈംഗിക അച്ചടക്കമില്ലാത്ത വ്യക്തിയാണന്നുമാണ് അടുത്തിടെ നടന്ന സര്‍വ്വേയില്‍ കണ്ടെത്തിയത്. പത്ത് പങ്കാളികളില്‍ കൂടുതലുളള ആളുകള്‍ ലൈംഗിക അച്ചടക്കം പാലിക്കാത്തവരാണന്ന് പുരുഷന്‍മാരും സ്ത്രീകളും ഒരേ പോലെ അഭിപ്രായപ്പെടുന്നു. എന്നാല്‍ പത്ത് പേരില്‍ താഴെ ആളുകളുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്ന ആളുകളെ ലൈംഗിക കാര്യത്തില്‍ പരിചയക്കുറവുളള ആളായാണ് കണക്കാക്കുന്നത്.

പത്ത് പേരോട് വരെ ലൈംഗിക ബന്ധം പുലര്‍ത്തുന്നതില്‍ വലിയ തെറ്റൊന്നുമില്ലെന്ന് പുരുഷന്‍മാരും സ്ത്രീകളും ഒരേ പോലെ അഭിപ്രായപ്പെട്ടു. ഡേറ്റിംഗ് സൈറ്റായ സീക്കീംഗ് അറേഞ്ച്‌മെന്റാണ് ഇത്തരത്തിലൊരു സര്‍വ്വേ നടത്തിയത്. സൈറ്റിലെ അംഗങ്ങളായ 1000 പുരുഷന്‍മാരിലും സ്ത്രീകളിലുമാണ് സര്‍വ്വേ നടത്തിയത്. സ്ത്രീകളില്‍ അന്‍പത് ശതമാനവും പുരുഷന്‍മാരില്‍ 46 ശതമാനവും പത്ത് പേരുമായി വരെ ഡേറ്റിംഗ് നടത്തുന്നതില്‍ തെറ്റില്ലന്ന് സമ്മതിച്ചു. എന്നാല്‍ 36 ശതമാനം സ്ത്രീകളും 42 ശതമാനം പുരുഷന്‍മാരും തങ്ങള്‍ പരിചയക്കുറവുളള ആളുകളുമായി ഡേറ്റ് ചെയ്യാനാണ് താല്‍പ്പര്യപ്പെടുന്നതെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു.

പതിനൊന്ന് ശതമാനം സ്ത്രീകളും പത്ത് ശതമാനം പുരുഷന്‍മാരും പത്തിനും മുപ്പതിനും ഇടയില്‍ ആളുകളുമായി ഡേറ്റ് ചെയ്യുന്നതില്‍ തെറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്നവരാണ്. എന്നാല്‍ മൂന്ന് ശതമാനം ആളുകള്‍ പറയുന്നത് മുപ്പതിന് മുകളില്‍ പങ്കാളികളുണ്ടെങ്കിലും തെറ്റൊന്നുമില്ലെന്നാണ്. പങ്കാളിക്ക് മുന്‍പ് എത്ര പേരുമായി ബന്ധമുണ്ടായിരുന്നു എന്ന് അന്വേഷിക്കാറുണ്ടോ എന്ന ചോദ്യത്തിന് 35 ശതമാനം വനിതകള്‍ അന്വേഷിക്കാറുണ്ടെന്ന് ഉത്തരം നല്‍കിയപ്പോള്‍ 65 ശതമാനം വനിതകള്‍ തങ്ങളുടെ പങ്കാളിയുടെ ഭൂതകാലം അന്വേഷിക്കാറില്ലെന്ന് മറുപടി നല്‍കി. പുരുഷന്‍മാരില്‍ 30 ശതമാനം തങ്ങളുടെ പങ്കാളിയുടെ ലൈംഗിക ചരിത്രം പരിശോധിക്കാന്‍ താല്‍പ്പര്യപ്പെടുമ്പോള്‍ 65 ശതമാനം ആളുകള്‍ അത്തരം കാര്യങ്ങള്‍ അന്വേഷിക്കാറില്ലെന്നായിരുന്നു മറുപടി.

ഡേറ്റിംഗ് മര്യാദകളെ കുറിച്ചുളള പുതിയ ഉള്‍ക്കാഴ്ചകളാണ് സര്‍വ്വേ ഫലം നല്‍കിയതെന്ന് സര്‍വ്വേ നടത്തിയ സൈറ്റ് വ്യക്തമാക്കുന്നു. ലൈംഗിക അച്ചടക്കം പാലിക്കുന്നതില്‍ പുരുഷന്‍മാര്‍ സ്ത്രീകളെക്കാള്‍ പിന്നിലാണ് എന്നതാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ ഡേറ്റിങ്ങ് സൈറ്റാണ് സീക്കിംഗ് അറേഞ്ച്‌മെന്റ് ഡോട്ട് കോം. യുകെയില്‍ മാത്രം ഒരു ലക്ഷത്തിലധികം അംഗങ്ങളാണ് സൈറ്റിനുളളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.