1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2012

വീട്ടുജോലി ചെയ്യാതെ മടി പിടിപിടിച്ചിരിക്കുന്ന സ്ത്രീകള്‍ക്കൊരു ദുഖ വാര്‍ത്ത. വീട്ടുജോലികള്‍ ചെയ്യുന്നത് സ്തനാര്‍ബുദം വരാനുളള സാധ്യത 13 ശതമാനം വരെ കുറയ്ക്കുമത്രേ. ഒരു ദിവസം പരമാവധി ആറ് മണിക്കൂര്‍ വരെ വീട്ടുജോലികള്‍ ചെയ്യുകയോ പൂന്തോട്ടം പരിപാലിക്കുകയോ ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുളള സാധ്യത പതിമൂന്ന് ശതമാനം വരെ കുറയുമെന്നാണ് കണ്ടെത്തിയിട്ടുളളത്. ഇനി ദിവസം രണ്ടര മണിക്കൂറേ ജോലി ചെയ്തുളളൂവെങ്കില്‍ സ്തനാര്‍ബുദം വരാതിരിക്കാനുളള സാധ്യത എട്ട് ശതമാനമായി കുറയ്ക്കാം.

സ്തനാര്‍ബുദം ബാധിച്ച എണ്ണായിരത്തോളം സ്ത്രീകളുടെ പ്രവര്‍ത്തനവും ഭക്ഷണവും വിലയിരുത്തിയ ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ നല്‍കിയ ഫണ്ട് ഉപയോദിച്ച് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ചെറിയ അളവിലാണങ്കിലും പ്രവര്‍ത്തന നിരതരായിരിക്കുന്നവര്‍ക്ക് സ്തനാര്‍ബുദം വരാനുളള സാധ്യത കുറവാണ് എന്നാണ് പഠനഫലം വ്യക്തമാക്കുന്നത്. ദിവസേനയുളള വ്യായാമം കുടല്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണന്ന് ഗവേഷകര്‍ പറയുന്നു.

ഒരാഴ്ച ചുരുങ്ങിയത് 150 മിനുട്ടെങ്കിലും പ്രവര്‍ത്തന നിരതരായിരിക്കണമെന്നാണ് ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്നത്. മുന്‍പ് നടത്തിയ പഠനത്തില്‍ സ്തനാര്‍ബുദം ബാധിച്ച ആളുകളില്‍ മൂന്ന് ശതമാനത്തിലേറെയും ഇത്തരം സാധാരണ പ്രവര്‍ത്തനങ്ങളില്‍ പോലും ഏര്‍പ്പെടാത്തവരാണ്. കുടല്‍ ക്യാന്‍സര്‍ ബാധിച്ചവരില്‍ അഞ്ച് ശതമാനവും ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ചവരില്‍ നാല് ശതമാനവും ഒരാഴ്ച 150 മിനിട്ട് പോലും പ്രവര്‍ത്തിക്കാത്തവരാണ്. വീട്ടിലെ ചെറിയ ചെറിയ ജോലികള്‍ ചെയ്യുന്നത് ഒരു ശീലമാക്കിയാല്‍ ഇത്തരം രോഗങ്ങള്‍ വരുന്നത് ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്നാണ് പഠനഫലം തെളിയിക്കുന്നത്. പഠനം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ക്യാന്‍സറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ പ്രൊസ്പക്ടീവ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് ക്യാന്‍സര്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.