1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2019

സ്വന്തം ലേഖകന്‍: അബൂദാബി കോടതി അറബി, ഇംഗ്ലീഷ് എന്നിവക്ക് പുറമെ ഹിന്ദിയും ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു; നടപടി ഇന്ത്യക്കാര്‍ക്ക് ഗുണകരമാകും. നീതിനിര്‍വഹണം കൂടുതല്‍ സുതാര്യമാക്കുന്ന നടപടികളുടെ ഭാഗമായി അബൂദബി ജുഡീഷ്യല്‍ സംവിധാനത്തില്‍ ഹിന്ദി മൂന്നാം ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. കോടതികളില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാനും പരാതി ബോധിപ്പിക്കാനും വിദേശികള്‍ക്ക്
ഇനി ഹിന്ദിയും ഉപയോഗിക്കാം.

യു.എ.ഇയിലെ വിദേശികളില്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട നിരവധി തൊഴില്‍ തര്‍ക്ക കേസുകളാണ് കോടതിയിലെത്തുന്നത്. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യക്കാര്‍ക്കും ഈ നടപടി ഗുണകരമാകും. കോടതി നടപടികള്‍, സ്വന്തം അവകാശങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവ ഹിന്ദി സംസാരിക്കുന്നവര്‍ക്ക് ഭാഷാ തടസ്സമില്ലാതെ മനസ്സിലാക്കാന്‍ പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്ന് അബൂദബി നീതിന്യായ വകുപ്പ് അറിയിച്ചു.

വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഹിന്ദിയിലുള്ള ഫോറങ്ങള്‍ ലഭ്യമാക്കുമെന്നും വകുപ്പ് വ്യക്തമാക്കി. വിദേശ നിക്ഷേപം ആകര്‍ഷിക്കാനും വിദഗ്ധ തൊഴിലാളികള്‍ക്ക് മികച്ച ഇടം എന്ന നിലയില്‍ അബൂദബിയുടെ കീര്‍ത്തി വര്‍ധിപ്പിക്കാനും ഈ മാറ്റം കൊണ്ട് സാധിക്കുമെന്ന് നീതിന്യായ വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂസുഫ് സഈദ് ആല്‍ അബ്‌റി പറഞ്ഞു. കേസിലെ പ്രതി അറബി സംസാരിക്കുന്ന ആളല്ലെങ്കില്‍ സിവില്‍ കോമേഴ്‌സ്യല്‍ കേസുകളിലെ പരാതിക്കാരന്‍ എല്ലാ രേഖകളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി നല്‍കണമെന്ന് 2018 നവംബറില്‍ അബൂദബിയില്‍ നിയമം കൊണ്ടുവന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.