1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2019

സ്വന്തം ലേഖകന്‍: വിവാദ വീഡിയോ വിനയായി; കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി; ഇടതു മുന്നണിയ്ക്ക് തിരിച്ചടി. കൊടുവള്ളി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്!ലിം ലീഗ് സ്ഥാര്‍ത്ഥി എം.എ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്‌തെന്നാരോപിച്ച് വോട്ടര്‍!മാരായ കെ.പി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കാരാട്ട് റസാഖിന്റെ തെരഞ്ഞെുപ്പ് ജയം റദ്ദാക്കിയത്.

റസാഖ് മാസ്റ്ററെ വ്യക്തിപരമായി ആക്ഷേപിച്ചുവെന്ന ആരോപണം ശരിവെയ്ക്കുന്ന രീതിയിലുളള സാക്ഷിമൊഴികളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കീഴ്‌കോടതി തീര്‍പ്പാക്കിയ ഒരു കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചേര്‍ത്ത് എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ ഡോക്യുമെന്ററി തയ്യാറാക്കി പ്രചരിപ്പിച്ചുവെന്നും ഡോക്യുമെന്ററിയുടെ ചെലവ് സ്ഥാനാര്‍ത്ഥി മറച്ചുവെച്ചുവെന്നും കോടതി കണ്ടെത്തി.

എന്നാല്‍ താന്‍ ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്ന് കാരാട്ട് റസാഖ് പ്രതികരിച്ചു. അതേസമയം തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം കോടതി ശരിവെച്ചുവെന്നും വ്യക്തിഹത്യയാണ് നടന്നതെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിനായി സ്റ്റേ അനുവദിക്കണമെന്ന എം.എല്‍.എയുടെ ആവശ്യം കോടതി അംഗീകരിച്ചു.

30 ദിവസത്തേക്ക് സ്റ്റേ അനുവദിച്ച കോടതി, എം.എല്‍.എ എന്ന രീതിയില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്നും നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്നും വ്യക്തമാക്കി. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായ എം.എ. റസാഖിനെ അഴിമതിക്കാരാനായി ചിത്രീകരിക്കുന്ന വിഡിയോ ആണ് കേസില്‍ നിര്‍ണായക തെളിവായത്. എതിര്‍ സ്ഥാനാര്‍ഥിയായ എം.എ. റസാഖ് വാര്‍ഡ് മെമ്പറായിരിക്കെ കൊടുവള്ളി സ്വദേശിയായ മുഹമ്മദിന് എസ്‌ജെആര്‍വൈ പദ്ധതി പ്രകാരം വീടു വയ്ക്കാനായി കിട്ടേണ്ട 20,000 രൂപ തട്ടിയെടുത്തുവെന്നാണ് ആരോപണം.

പഞ്ചായത്തില്‍ പിന്നീട് അന്വേഷിച്ചപ്പോഴാണു മുഹമ്മദിന് കിട്ടേണ്ട പണം വാര്‍ഡ് മെമ്പര്‍ കൈക്കലാക്കിയെന്നു മനസിലായതെന്നും വിഡിയോയില്‍ പറയുന്നു. പിന്നീടു പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോള്‍ എം.എ. റസാഖില്‍നിന്ന് അസഭ്യവര്‍ഷം ഉണ്ടായെന്നും മുഹമ്മദ് ആരോപിക്കുന്നു. ഇക്കാരണം കൊണ്ട് എം.എ. റസാഖ് ഒരിക്കലും വിജയിക്കരുതെന്നു ദൈവത്തോടു പ്രാര്‍ഥിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണു വിഡിയോ അവസാനിക്കുന്നത്. ഈ വിഡിയോ ജനങ്ങളെ സ്വാധീനിക്കാന്‍ പോന്നതാണെന്ന പരാതിക്കാരുടെ വാദമാണു കോടതി അംഗീകരിച്ചത്. വിവാദ വീഡിയോ കാണാം,

Video Courtesy: Media One

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.