1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2019

സ്വന്തം ലേഖകന്‍: യുഎസ് എച്ച്1ബി: അപേക്ഷാ ഫീസ് ഉയര്‍ത്തും; 30,000 പേര്‍ക്ക് എച്ച്2ബി വീസ. എച്ച്1ബി വീസ ഫീസ് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി യുഎസിലെ തൊഴില്‍വകുപ്പ് സെക്രട്ടറി അലക്‌സാണ്ടര്‍ അക്കോസ്റ്റ അറിയിച്ചു. അമേരിക്കയിലെ യുവാക്കള്‍ക്ക് സാങ്കേതിക മേഖലയില്‍ പരിശീലനം നല്കാനുള്ള പദ്ധതിക്കു പണം കണ്ടെത്താനാണിത്.

തൊഴില്‍ വകുപ്പിന്റെ വാര്‍ഷിക ബജറ്റ് സംബന്ധിച്ച് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ മൊഴി നല്കുകയായിരുന്നു അക്കോസ്റ്റ. എത്രമാത്രം വര്‍ധന ഉണ്ടാകുമെന്നോ ഏതൊക്കെ വിഭാഗത്തിനു ബാധകമാകുമെന്നോ വെളിപ്പെടുത്തിയില്ല. എച്ച്1ബി വീസ പദ്ധതി സുതാര്യമാക്കുന്നതിനും ദുരുപയോഗപ്പെടുത്താതിരിക്കാനും അപേക്ഷാ ഫോം പരിഷ്‌കരിക്കുന്നതിനും പദ്ധതിയുണ്ട്.

സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടു തുടങ്ങിയതോടെ താല്‍ക്കാലിക ജോലികള്‍ക്കു നല്‍കുന്ന എച്ച്2ബി വീസ നല്‍കി വിദേശ ജോലിക്കാര്‍ രാജ്യം വിട്ടുപോകാതെ പിടിച്ചുനിര്‍ത്തേണ്ട സ്ഥിതിയിലാണ് യുഎസ്. അതിനാല്‍, വിദേശികളായ 30,000 ജോലിക്കാര്‍ക്കാണ് സെപ്റ്റംബര്‍ വരെ വീസ നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
സീസണ്‍ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന മേഖലകളിലാണ് താല്‍ക്കാലിക ജീവനക്കാരുടെ അധിക ആവശ്യം വന്നിരിക്കുന്നത്. കഴിഞ്ഞ 3 വര്‍ഷമായി ഇവിടെ ജോലി ചെയ്തശേഷം നാട്ടിലേക്കു മടങ്ങുന്നവര്‍ക്കാണ് വീണ്ടും വീസ അനുവദിക്കുക.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.