1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2019

സ്വന്തം ലേഖകന്‍: മരടിലെ ഫ്‌ലാറ്റ് പൊളിക്കുന്നതിനെതിരെ താമസക്കാര്‍ സങ്കട ഹരജി നല്‍കും. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമാണ് ഹരജി നല്‍കുക. ഇതോടൊപ്പം കേരള ഗവര്‍ണര്‍ക്കും എം.എല്‍.എമാര്‍ക്കും ഹരജി നല്‍കും.

ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ശനിയാഴ്ച നഗരസഭക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്നും ഫ്‌ലാറ്റിലെ താമസക്കാര്‍ പറഞ്ഞു. മരടിലെ ഫ്‌ലാറ്റിലെത്തിയ റിട്ടയേര്‍ഡ് ഹൈക്കോടതി ജ!ഡ്ജി കെമാല്‍ പാഷ ഉടമകളുമായി സംസാരിച്ചു. ഫ്‌ലാറ്റ് ഉടമകളെ കേള്‍ക്കാതെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് കെമാല്‍ പാഷ പറഞ്ഞു.

അതിനിടെ മരട് ഫ്‌ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറലിന്റെ നിയമോപദേശം തേടി. 23ന് കേസ് പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായേക്കും.

ഫ്‌ളാറ്റ് ഒഴിയാന്‍ മതിയായ ദിവസം അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പുനരധിവാസ നടപടികളെ പറ്റി വ്യക്തതയില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടും. ഹരജി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ഫ്‌ളാറ്റ് ഉടമകള്‍ തിങ്കളാഴ്ച നഗരസഭയിലെത്തി നോട്ടീസ് കൈപ്പറ്റും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.