1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2016

വിവാഹത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന കെന്റ് ഹിന്ദു സമാജം ചെയര്‍മാന്‍ ശ്രീ K R നടരാജന്‍, സഹധര്‍മിണി ശ്രീമതി ദേവകി രാജന്‍ എന്നിവര്‍ക്ക് ആശംസകള്‍ നേരുവാനായി 2016 ആഗസ്റ്റ് 27, ശനിയാഴ്ച സുഹൃത്തുക്കളും ബന്ധുമിത്രാദികളും ഒരുമിച്ചു കൂടുന്നു. തദവസരത്തില്‍ ശ്രീ K R നടരാജന്‍ അവര്‍കളുടെ എണ്‍പതാം ജന്മദിനാഘോഷവും സംഘടിപ്പിക്കപെടുന്നു. ശതാബ്ദി ആഘോഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന ശ്രീ K R നടരാജന്‍ 1960കളില്‍ സിംഗപ്പൂരില്‍ നിന്ന് ബ്രിട്ടനില്‍ എത്തിയ ആദ്യകാല മലയാളികളില്‍ ഒരാളാണ്. കെന്റിലെ ചാതമിലുള്ള മലയാളി കൂട്ടായ്മകളില്‍ നിറ സാന്നിധ്യമായ ഈ ദമ്പതികള്‍ക്ക് ആയുരാരോഗ്യസൌഭാഗ്യങ്ങള്‍ സമാജംഗങ്ങള്‍ സ്‌നേഹപുരസരം നേരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.