1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2011


ജി.എം.എയുടെ ഈ വര്‍ഷത്തെ  മാഗസിന്‍ ‘താളിയോല 2010’ രൂപകല്പന കൊണ്ടും, അവതരണ ശൈലി കൊണ്ടും മനോഹരമാക്കി, ഇ മാഗസിന്‍ ആയി ലോകത്തെമ്പാടുമുള്ള മലയാളീ സുഹൃത്തുക്കള്‍ക്കായി GMA യെ അണിയിച്ചൊരുക്കിയിരിക്കുന്നു. ജി എം എ  എഡിറ്റര്‍ മനോജ്‌ വേണുഗോപാലനാണ് ഇതിനു പിന്നില്‍.  ഒട്ടേറെ വിഭവങ്ങള്‍ ഉള്‍കൊള്ളിച്ചിട്ടുള്ള ഈ മാഗസിനില്‍ ജി.എം.എയുടെ 2009-2010 ലെ എല്ലാ കലാ കായിക പരിപാടികളും BABIQUE, SPORTS DAY തുടങ്ങിയവയുടെ ഫോട്ടോകളും, കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഓണഘോഷങ്ങളുടെയും ആര്‍ട്സ് ഡേ പ്രോഗ്രമിന്റെയും വീഡിയോയും കാണാവുന്നതാണ് .

2007 ഗ്ലൌസിസ്റെരില്‍ സ്ഥിര താമസമാക്കിയ മനോജ്‌ വേണുഗോപാലന്‍ കഴിഞ്ഞ ഓണം കാര്‍ണിവലില്‍ തന്നെ GMA യുടെ കഴിഞ്ഞ കാലം മുഴുവന്‍ പത്തു മിനിറ്റ്  ഉള്ള  GMA    SOFAR  എന്നാ വീഡിയോ ക്ലിപ്പിലൂടെ അവതരിപ്പിച്ചു  മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു . കഴിഞ്ഞ ആറു മാസമായി മനോജ്‌ താളിയോലയുടെയും ദൃശ്യ 2010 ന്റെയും പണിപുരയിലയിരുന്നു. ഇതിന്റെ പിന്നില്‍ GMA യുടെ SECROTORY LORENCE PALLISERRI AND PRESIDENT VINOD MANI യുടെയും  അകമഴിഞ്ഞ പിന്തുണ യുണ്ടായിരുന്നു. ഭാര്യ രമ്യ മനോജ്‌ എല്ലാ തരത്തിലും മനോജിനു പിന്തുണ നല്‍കിയിരുന്നു.

ഗ്ലൌസിസ്റെര്‍ മലയാളി അസ്സോസിയെഷന്  മനോജ്‌ വേണുഗോപാലന്‍ എല്ലാ തരത്തിലും  ഒരു മുതല്‍കൂടു ആണ് എന്ന് പ്രസിഡന്റ്‌ വിനോദ് മാണി പറഞ്ഞു. ഇനിയും മനോജിന്റെ കലാസൃഷ്ടികള്‍ GMA യ്ക് ഉണ്ടാകട്ടെ എന്ന് ഗ്ലൌസിസ്റെരില്‍ ഉള്ള എല്ലാ മലയാളികളും  ആശംസിച്ചു. മനോജിന്റെ thaliyola 2010 കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക http://en.calameo.com/read/00051590616236d7ee33b
മനോജിന്റെ കൂടുതല്‍ കലാസൃഷ്ടി കാണുവാന്‍  http://gmaonline.co.uk/ സന്ദര്‍ശിക്കുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.