1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2019

സ്വന്തം ലേഖകന്‍: നാലു മാസം കൊണ്ട് 31 കിലോ ശരീരഭാരം കുറച്ച് 26 കാരി; തുണയായത് നല്ല നാടന്‍ നെയ്യ്! 26 കാരിയായ ദന്തരോഗവിദഗ്ധ പ്രാക്ഷി തല്‍വാര്‍ തന്റെ ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത് നാലു മാസം മുമ്പായിരുന്നു. 97 കിലോയായിരുന്നു ഇവരുടെ ശരീരഭാരം. പട്ടിണി കിടക്കുന്നതിന് പകരം നല്ല നാടന്‍ നെയ്യില്‍ ഉണ്ടാക്കിയ ആഹാരങ്ങള്‍ കൂടുതലായി കഴിക്കുകയാണ് പ്രാക്ഷി ചെയ്തത്.

ഊത്തപ്പം, ഉപ്പുമാവ്, മുട്ടയുടെ വെള്ള, എന്നിവയായിരുന്നു പ്രധാന ഭക്ഷണം. ചിക്കന്‍ അല്ലെങ്കില്‍ സലാഡാണ് ഉച്ചയ്ക്ക് കഴിച്ചിരുന്നത്. നാരങ്ങവെള്ളമോ പൈനാപ്പിള്‍ ജ്യൂസോ ആയിരിന്നു വൈകുന്നേരത്തെ ഭക്ഷണം. നാടന്‍ നെയ്യില്‍ ഉണ്ടാക്കിയ പരിപ്പാണ് അത്താഴത്തിന് കഴിക്കുക. 3 4 ലിറ്റര്‍ വെള്ളം ദിവസവും കുടിക്കും. യോഗയും ജോഗിങ്ങും നടത്തവുമാണ് വ്യായാമങ്ങള്‍.

എന്തെങ്കിലും ഇഷ്ടമുള്ള ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ അടുത്ത ദിവസം ഇതിനു പകരമായി നന്നായി വ്യായാമം ചെയ്യുമെന്ന് ഇവര്‍ പറയുന്നു. ഫാറ്റി ആസിഡ് ലഭിക്കാനാണ് നെയ്യ് കൂടുതല്‍ ഉപയോഗിക്കുന്നത്. മാത്രമല്ല പോഷകങ്ങള്‍ പലതും നെയ്യില്‍ അടങ്ങിട്ടുണ്ട് എന്നും പ്രാക്ഷി പറയുന്നു. എന്തായാലും പ്രാക്ഷിയുടെ നെയ്യ് ഉപയോഗിച്ചുള്ള തടി കുറയ്ക്കല്‍ തന്ത്രം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായ മട്ടാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.