1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2019

സ്വന്തം ലേഖകന്‍: റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കാന്‍ ക്ഷമയില്ല; എക്‌സ്‌റേ സ്‌കാനിംഗ് മെഷീനിലൂടെ കയറിയിറങ്ങി ചൈനീസ് പെണ്‍കുട്ടി; വീഡിയോ വൈറല്‍. ബാഗേജുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്ന സ്‌കാനര്‍ കണ്ടപ്പോള്‍ കൗതുകം തോന്നിയ ഒരു പെണ്‍കുട്ടി ആ മെഷീനില്‍ കയറിക്കൂടി നൂഴ്ന്ന് പുറത്തെത്തിയ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ജിനാന്‍ റെയില്‍വെ സ്റ്റേഷനിലെ സെക്യൂരിറ്റി ക്യാമറകള്‍ പകര്‍ത്തിയ വീഡിയോയില്‍ അഞ്ചു വയസുകാരി എക്‌സ്‌റേ മെഷീനിനുള്ളില്‍ ചാടിക്കയറുന്നതും തടയുന്നതിന് മുമ്പ് തന്നെ സ്‌കാനറിന്റെ മറുവശത്ത് എത്തുന്നതും കാണാം. മാതാപിതാക്കള്‍ യാത്രാടിക്കറ്റ് പരിശോധനയ്ക്ക് പോയതിനിടെയാണ് പെണ്‍കുട്ടി കുസൃതി ഒപ്പിച്ചത്. ബാഗേജുകള്‍ മെഷീനില്‍ നീങ്ങുന്ന കാഴ്ച കണ്ട കൗതുകത്തിലാണ് കുട്ടി ഈ വികൃതി കാണിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാഗേജുകള്‍ പരിശോധിക്കുന്ന എക്‌സ്‌റേ മെഷീനുകള്‍ പുറത്തു വിടുന്ന വികിരണം 1 മില്ലിറാഡോ അതിന് താഴെയോ ഉള്ള അളവിലാണെന്നും അപകടകരമല്ലെന്നും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു. സാധാരണയായി അന്തരീക്ഷത്തിലേക്ക് വ്യാവസായിക മേഖല ഒരു കൊല്ലം ശരാശരി 360 മില്ലിറാഡ് എക്‌സ് വികിരണം പുറത്തു വിടുന്നുണ്ടെന്നും യുഎസ്എഫ്ഡിഎ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ചൈനയിലെ ഡോങ്കുവാന്‍ റെയില്‍വെ സ്‌റ്റേഷനില്‍ സമാനസംഭവം നടന്നിരുന്നു. അന്ന് ഒരു യുവതി തന്റെ ഹാന്‍ഡ്ബാഗ് സംരക്ഷിക്കാന്‍ മെഷീനിനുള്ളിലേക്ക് കടന്നുകൂടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.