ആപ്പിള്‍ ഐഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്ന പല വിവരങ്ങളും ചോര്‍ത്തപ്പെട്ടേക്കാം. ഐഫോണ്‍ വഴി ഗൂഗിളാണ് ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്നത്. ലക്ഷക്കണക്കിനു ഐഫോണ്‍ ഉപയോക്താക്കള്‍ ഇന്റര്‍നെറ്റില്‍ ചുറ്റിത്തിരിയുന്നതു ഗൂഗിളിന്റെ നിരീക്ഷണവലയത്തിലാണെന്നാണ് പുതിയ ആക്ഷേപം.
‘ദ വാള്‍സ് സ്ട്രീറ്റ് ജേര്‍ണല്‍’ പത്രം ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടു. സാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ജൊനാഥന്‍ മേയറാണ് ഇക്കാര്യം കണ്ടെത്തിയത്. പരസ്യ ഏജന്‍സികളുമായി സഹകരിച്ചാണ് ഗൂഗിള്‍ ഈ ചാരപ്രവര്‍ത്തനം നടത്തുന്നത്. ട്രാക്കര്‍ സംവിധാനത്തോടു സമാനമായ കോഡുകളാണ് ഗൂഗിള്‍ ഐഫോണിലേയ്ക്കു കടത്തിവിടുന്നത്.
ഗൂഗിള്‍ വെബ് കുക്കീസിനൊപ്പമാണ് കോഡുകള്‍ ഫോണിലെത്തുന്നത്. ഇതു ഉപയോക്താവിന്റെ അറിവോടെയല്ല. ഇതിനിടെ, ആരോപണം നിഷേധിച്ച ഗൂഗിള്‍, കമ്പനിയുടെ സേവനങ്ങള്‍ ഐഫോണില്‍ ലഭ്യമാക്കുന്നതിനാണ് കോഡുകള്‍ ഇന്റാള്‍ ചെയ്യുന്നതെന്ന് അറിയിച്ചു. അതേസമയം, ഇതിനു ഉപയോക്താവിന്റെ അനുവാദം തേടുന്നില്ലെന്ന കാര്യം ഗൂഗിള്‍ സമ്മതിച്ചിട്ടുണ്ട്.
ഇത്തരം കോഡുകള്‍ ഫോണില്‍ ഇന്റാള്‍ ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ ആപ്പിളിന്റെ സഫാരി ബ്രൌസറിനും ഗൂഗിളിന്റെ ചാരപ്രവര്‍ത്തനത്തിനു തടയിടാന്‍ കഴിയില്ല. ഉപയോക്താവ് ഏതൊക്കെ വെബ്സൈറ്റില്‍ പോകുന്നു, എന്തൊക്കെ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നു തുടങ്ങിയ വിവരങ്ങള്‍ ഗൂഗിളിനു ചോര്‍ത്താന്‍ കഴിയും.










Leave a Reply