1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2019

സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ആറ് സംസ്ഥാനങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കുന്ന യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജര്‍മനിയില്‍ തെക്കന്‍ സംസ്ഥാനങ്ങളും മധ്യ സംസ്ഥാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ സംസ്ഥാനങ്ങളിലെ 17 ജില്ലകള്‍ പ്രളയ ഭീഷണിയിലാണ്.

കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച തോരാത്ത മഴ ജനജീവിതം ദുസ്സഹമാക്കി. ഇനിയും രണ്ടു ദിവസം കൂടി ഈ കാലാവസ്ഥ തന്നെയെന്ന് ജര്‍മന്‍ കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. ബയേണില്‍ ഇന്നു രാവിലെ നിരത്തില്‍ നിന്നു തെന്നിയ വാഹനം അപകടത്തില്‍പ്പെട്ട് 44 കാരന്‍ മരണമടഞ്ഞു.

റെയില്‍ ഗതാഗതം തെക്കന്‍ ജര്‍മന്‍ സംസ്ഥാനങ്ങളില്‍ നിലച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിന്നു പോലും രോഗികളെ ഒഴിപ്പിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബര്‍ലിന്‍ നഗരത്തില്‍ അതിശക്തമായ മഴയുണ്ടായി. വീടുകളിലെ നിലവറയില്‍ വെള്ളം കയറി. അഗ്‌നിശമന പ്രവര്‍ത്തകരും പൊലീസും ഓടി നടന്ന് രക്ഷപ്രവര്‍ത്തനം നടത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.