1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2019

സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ വന്‍ സൈബര്‍ ആക്രമണം; പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു. ജര്‍മനിയില്‍ പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു. ചാന്‍സലര്‍ ആംഗല മെര്‍കല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് ഡാറ്റാ മോഷണത്തിന് ഇരയായത്. ഹാക്കിങ്ങിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍കല്‍ ഉള്‍പ്പെടെ രാഷ്ട്രീയ നേതാക്കളുടെ വ്യക്തിവിവരങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളും ഹാക്ക് ചെയ്ത് പ്രസിദ്ധീകരിച്ചവയില്‍ ഉള്‍പ്പെടും. വ്യക്തി വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര വിവരങ്ങള്‍ തുടങ്ങിയവയാണ് ട്വിറ്ററില്‍ പരസ്യപ്പെടുത്തിയത്. ഹാംബര്‍ഗില്‍ നിന്ന് നിയന്ത്രിക്കുന്ന ഒരു ട്വിറ്റര്‍ അക്കൌണ്ടിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സിനിമാ താരങ്ങളും മാധ്യമപ്രവര്‍ത്തകരും ഹാക്ക് ചെയ്യപ്പെട്ടവരില്‍ പെടും. മെര്‍ക്കലിന്റെ ഫാക്‌സ് നന്പര്‍, ഇമെയില്‍ വിലാസം, മെര്‍ക്കലിനു വന്നതും മെര്‍ക്കല്‍ എഴുതിയതുമായ കത്തുകള്‍ തുടങ്ങിയവ പരസ്യമാക്കപ്പെട്ടു. ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല.

ഫെഡറല്‍ പാര്‍ലമെന്റിലെയും സംസ്ഥാന പാര്‍ലമെന്റുകളിലെയും ഭൂരിഭാഗം അംഗങ്ങളും ഹാക്കിംഗിന് ഇരയായി. തീവ്രവലതുപക്ഷ നിലപാടുകള്‍ പുലര്‍ത്തുന്ന ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എഎഫ്ഡി) പാര്‍ട്ടിയുടെ അംഗങ്ങള്‍ മാത്രമാണ് ഒഴിവാക്കപ്പെട്ടത്.

സൈബര്‍ ആക്രമണത്തെ അതീവഗൗരവമായാണു കാണുന്നതെന്ന് സര്‍ക്കാരിന്റെ ഉപവക്താവ് മാര്‍ട്ടീന ഫിയറ്റ്‌സ് പറഞ്ഞു. ദേശീയ സൈബര്‍ പ്രതിരോധ കേന്ദ്രം അന്വേഷണം ആരംഭിച്ചു. അതീവ രഹസ്യമായ വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.