1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2019

സ്വന്തം ലേഖകൻ: യുഎഇയില്‍ ഇനി തൊഴില്‍ പെര്‍മിറ്റ് എടുക്കാന്‍ തൊഴിലുടമകള്‍ നേരിട്ടു ചെല്ലേണ്ടതില്ല. സ്മാര്‍ട്ട് കമ്മിറ്റി സേവനത്തിലൂടെ രണ്ടു പ്രവൃത്തി ദിനം കൊണ്ട് തൊഴില്‍ പെര്‍മിറ്റ് നേടാനാകും. പുതിയ സംവിധാനം നിലവില്‍ വന്ന കാര്യം യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് അറിയിച്ചത്.

തൊഴില്‍ പെര്‍മിറ്റ് എടുക്കാന്‍ തൊഴില്‍ ഉടമയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ മന്ത്രാലയത്തില്‍ നേരിട്ടു ചെല്ലേണ്ടതില്ല. പകരം മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ തൊഴില്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കാം.

തൊഴില്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കാനുള്ള ഓണ്‍ലൈന്‍ സേവനം 24 മണിക്കൂറും ലഭ്യമാണ്. തൊഴിലുടമയ്ക്ക് അനുവദിച്ച തൊഴിലാളി പരിധി കടന്നിട്ടുണ്ടോയെന്നു പരിശോധിക്കുന്നതു പുതിയ സംവിധാനത്തില്‍ എളുപ്പമാകും. രേഖകള്‍ കൃത്യമാണെങ്കില്‍ 48 മണിക്കൂറിനകം തൊഴില്‍ പെര്‍മിറ്റ് അനുവദിക്കും.

തൊഴില്‍ പെര്‍മിറ്റ് ലഭിക്കുന്നതോടെ രണ്ടു മാസത്തേക്കു യുഎഇയില്‍ താമസിക്കാനുള്ള അനുവാദമാണു തൊഴിലാളിക്കു ലഭിക്കുന്നത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.