1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2011

നമ്മള്‍ നമ്മുടെ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ അല്ലെങ്കില്‍ മറ്റാരെയെങ്കിലുമോ സഹായിക്കുകയാണെന്നിരിക്കട്ടെ ആര്‍ക്കായിരിക്കും അതിന്റെ ഗുണം ലഭിക്കുക, നിങ്ങള്‍ പറയുക സഹായം ലഭിക്കുന്ന ആള്‍ക്കെന്നായിരിക്കും എന്നാല്‍ ഗവേഷകലോകം ഇപ്പോള്‍ പറയുന്നത് സഹായം ചെയ്യുന്ന ആള്‍ക്കാണ് അതിന്റെ ഗുണം ലഭിക്കുകയെന്നാണ്. വാങ്ങുന്നതിനേക്കാള്‍ നല്ലത് കൊടുക്കുന്നതാണ് എന്ന പഴമൊഴിയെ അടിവരയിടുന്ന കണ്ടുപിടിത്തമാണ് ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്. അവര്‍ പറയുന്നത് മറ്റുള്ളവരെ സഹായിക്കുന്നത് വഴി നിങ്ങളുടെ സ്ട്രെസ്സ് കുറയ്ക്കാനും മനസിനും ശരീരത്തിനും ഉന്മേഷമേകാനും സാധിക്കുമെന്നാണ്, എങ്കില്‍ പിന്നെ എന്തിനാണ് സന്തോഷിക്കാനായി കൂടുതല്‍ പണം ഉണ്ടാക്കാനും സെക്സിനും മദ്യപിക്കാനും നമ്മള്‍ പോകുന്നത് അല്ലെ?

ഗവേഷകര്‍ പഠനത്തിനു വിധേയരാക്കിയവരെ കൊണ്ട് തങ്ങള്‍ക്കു പ്രിയപ്പെട്ടവര്‍ക്ക് സഹായം ചെയ്യിപ്പിച്ചപ്പോള്‍ അവരിലുണ്ടായാ പോസറ്റീവ് വികാരങ്ങള്‍ ചോക്കലേറ്റ്, സെക്സ്, പണം എന്നിവയ്ക്ക് നല്‍കാന്‍ പറ്റുന്നതിനേക്കാള്‍ അധികമായിരുന്നു. ഗവേഷണത്തിന് നേതൃത്വം നല്‍കിയ നവോമി എയിസന്‍ബര്‍ഗര്‍ പറയുന്നത് സാധാരണയായി അന്യര്‍ക്ക് ഒരു കൈത്താങ്ങാവുമ്പോള്‍ അതിന്റെ ഗുണം സാഹയം ലഭിച്ചവര്‍ക്ക് മാത്രമേ കിട്ടുകയുള്ളൂ എന്നാണ് എന്നാല്‍ ഇപ്പോള്‍ ഈ വിശ്വാസത്തെയാണ് ഈ പഠനം മാറ്റി എഴുതിയതെന്നാണ്‌. അതായത് സമൂഹസേവനം നമ്മുടെ ആരോഗ്യത്തെ പുഷ്ടിപ്പെടുത്തും.

20 ദമ്പതികളെ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരില്‍ ഓരോ ആണിനേയും വേദനയേറിയ ഇലക്രിക്ക് ഷോക്കിന് വിധേയരാക്കിയപ്പോള്‍ അവരുടെ ഗേള്‍ഫ്രണ്ടിന്റെ തലച്ചോറില്‍ ഗവേഷകര്‍ ഫങ്ക്ഷണല്‍ മാഗ്നെറ്റിക്ക് രേസനന്‍സ് ഇമാജിന്‍ എന്ന ബ്രെയിന്‍ ടെസ്റ്റ് നടത്തിയതില്‍ നിന്നും ബോയ്‌ ഫ്രണ്ടിനു ഷോക്ക് ട്രീട്ടുമെന്റ്റ് നല്‍കുന്ന സമയത്ത് അവരുടെ കൈ പിടിച്ചു പിന്തുണച്ച സ്ത്രീകളിലെ തലച്ചോറിലെ ന്യൂരോണിന്റെ പ്രവര്‍ത്തനം ത്വരിതപ്പെട്ടതായി കണ്ടു, അതേസമയം യാതൊരു പിന്തുണയും പങ്കാളിക്ക് നല്കാതിരുന്നവരില്‍ ഇതിന്റെ പ്രവര്‍ത്തനം കുറയുകയായിരുന്നു.

എല്സേന്‍ബെര്‍ഗേര്‍ പറയുന്നത് ചോക്കലേറ്റ്, സെക്സ്, പണം തുടങ്ങിയവയ്ക്ക് തലച്ചോറിന്റെ ഏതെങ്കിലും ഒരു ഭാഗത്തെ പ്രവര്‍ത്തിയെ മാത്രമേ ത്വരിതപ്പെടുത്താന്‍ കഴിയൂ എന്നാല്‍ മറ്റുള്ളവര്‍ക്കൊരു തുണയാകുന്നത് തലച്ചോറിനെ മൊത്തത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഇടയാക്കുമെന്നാണ്. ജേര്‍ണല്‍ സൈക്കോസോമാറ്റിക് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ സ്ട്രെസ്സ് കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് പ്രതിപാദിക്കുന്നുണ്ട്. തലച്ചോറിലെ സെപ്ട്ടല്‍ ഭാഗത്ത് നടക്കുന്ന പ്രവര്‍ത്തനമാണ് സ്ട്രെസ്സ് കുറയ്ക്കുന്നത്, ഒരാളെ സഹായിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന സംതൃപ്തി സ്ട്രെസ്സ് കുറയ്ക്കാന്‍ ഇടയാക്കുന്നു. എന്തായാലും ഇനി നമുക്ക് മദ്യവും ചോക്കലേറ്റും പണവും സെക്സും ഒക്കെക്കൊണ്ട്‌ സന്തോഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ മറ്റുള്ളവരെ സഹായിച്ചു സന്തോഷിക്കാം, അതുവഴി ആരോഗ്യം മെച്ചപ്പെടുത്താം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.