1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2019

സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ കനത്തമഴയും വെള്ളപ്പൊക്കവും; വ്യാപക നാശനഷ്ടം, 20,000 ത്തോളം വീടുകള്‍ പ്രളത്തില്‍ മുങ്ങാന്‍ സാധ്യത. വടക്കുകിഴക്കന്‍ ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡ് സംസ്ഥാനത്തു കനത്ത മഴയും വെള്ളപ്പൊക്കവും. മഴയുടെ ശക്തി കുറഞ്ഞില്ലെങ്കില്‍ 20,000 ഭവനങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി വീടുകളും, ബിസിനസ് സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. 100 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

കഴിഞ്ഞ നാല് ദിവസങ്ങളിലായി ക്വീന്‍സ് ലാന്‍ഡിലെ ടൌണ്‍സ് വില്ലയില്‍ പെയ്യുന്ന മഴയില്‍ ജനജീവിതെ താറുമാറായിരിക്കുകയാണ്. നഗരത്തില്‍ 617 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ശനിയാഴ്ച മാത്രം 142 മില്ലി മീറ്റര്‍ മഴ ലഭിച്ചു. രണ്ട് മാസം കൊണ്ട് ലഭിക്കെണ്ട മഴയാണ് 4 ദിവസത്തിനുള്ളില!്!!! ലഭിച്ചത്. റോസ് റിവര്‍ ഡാമിലെ സംഭരണശേഷി ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ഷട്ടറുകള്‍ തുറന്ന് വിട്ടു.

90,000 വീടുകളാണ് ടൌണ്‍സ് വില്ല നഗരത്തില്‍ ഉള്ളത്. നിരവധി വാഹനങ്ങളും, കന്നുകാലികളും വെള്ളത്തില്‍ ഒലിച്ചുപോയി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 100 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ ഗതാഗതവും താറുമാറായി. ലക്ഷങ്ങളുടെ നാശ നഷ്ടം ഉണ്ടായെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.