1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2011

ലണ്ടന്‍: ആദ്യമായി വീടു വാങ്ങുന്നവര്‍ ഡെപ്പോസിറ്റായി നല്‍കുന്ന തുക അഞ്ചു ശതമാനമാക്കാന്‍ തീരുമാനമായി.ഇതോടെ ഇനി ബാങ്കുകള്‍ 95 ശതമാനം മോര്‍ട്ട്ഗേജ് നല്‍കും.സാമ്പത്തിക പ്രതിസന്ധി മൂലം കഷ്ട്ടപ്പെടുന്ന,ഡിപ്പോസിറ്റ് നല്‍കാന്‍ പണമില്ലാതെ വലയുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ആശ്വാസമേകുന്നതാണ് ഈ തീരുമാനം ഹൗസിംഗ് മേഖലയില്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധി മുന്നില്‍ക്കണ്ട് അതില്‍ നിന്നും മാറ്റമുണ്ടാക്കുന്നതിനാണീ നടപടി.ബാങ്കിംഗ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുറഞ്ഞ ഡിപ്പോസിറ്റ് ഉള്ള മോര്‍ട്ട്ഗേജുകള്‍ മാര്‍ക്കെറ്റില്‍ നിന്നും അപ്രത്യക്ഷമായിരുന്നു.

ഹൗസിംഗ് ഇന്‍ഡസ്ട്രിയെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നുദ്ദേശിച്ചാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വീട് വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഒരുപോലെ സഹായകരമാകുന്ന പദ്ധതിയാണിത്. ബില്‍ഡിംഗ് രംഗത്തെ ഫണ്ട് കുറയുന്നത് പരിഹരിക്കുന്നതിനായി 400 മില്ല്യണ്‍ യൂറോയുടെ പദ്ധതി ആവിഷ്‌കരിച്ചതായും അദ്ദേഹം അറിയിച്ചു. ആദ്യമായി വീടു വാങ്ങുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഡെപ്പോസിറ്റ് തുകയാണെന്നും ഇതിനെ പരിഹരിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുജനങ്ങളുടെ പണം അകാരണമായ റിസ്‌കില്‍ അകപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫണ്ടില്ലാതെ മുടങ്ങിക്കിടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ മൊത്തം നാല്‍പ്പത് കോടി പൗണ്ടിന്റെ ധനസഹായം അനുവദിക്കാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഇതോടെ 16000 വീടുകളുടെ നിര്‍മ്മാണം പുനരാരംഭിക്കുമെന്നും 32000ത്തിലേറെ ജോലിക്കാര്‍ക്ക് സഹായമാകുമെന്നുമാണ് അധികൃതര്‍ പറയുന്നത്. ഇതോടെ വെറുതെ കിടക്കുന്ന 3200 സ്ഥലങ്ങള്‍ താമസയോഗ്യമാക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ പറയുന്നു. ലെയിംഗ് ഫൗണ്ടേഷന്‍ അടുത്തിടെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും പറയുന്നത് ഇങ്ങനെയാണ്: വായ്പാ പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത് ഭവന മേഘലയെയാണ്. വാടയ്ക്ക് എടുക്കുന്നവര്‍ക്ക് വാടകയ്‌ക്കെടുക്കാനോ നല്‍കുന്നവര്‍ക്ക് നല്‍കാനോ സാധിച്ചില്ല. ഭവന നിര്‍മ്മാതാക്കള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ വാങ്ങുന്നവര്‍ക്ക് വീടുകള്‍ വാങ്ങാനോ സാധിച്ചില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.