1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2018

സ്വന്തം ലേഖകന്‍: സൗരയൂഥത്തിന് പുറത്ത് ഒരു പുതിയ ‘ചന്ദ്രന്‍’; എന്നാല്‍ ജീവന് സാധ്യതയില്ലെന്ന് ഗവേഷകര്‍. ഭൂമിയില്‍ നിന്നും 8000 പ്രകാശവര്‍ഷം അകലെ കെപ്ലര്‍ 1625ബി എന്ന ഗ്രഹത്തെ പരിക്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നാസയുടെ ഹബ്ബിള്‍ ബഹിരാകാശ ടെലസ്‌കോപ്പിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്.

വാതകങ്ങള്‍ നിറഞ്ഞ ഈ ഉപഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യത്തിനു സാധ്യതയില്ലെന്നു ശാസ്ത്രജ്ഞര്‍ പറ!യുന്നു. നെപ്റ്റിയൂണിന്റെ വലിപ്പമുള്ള ഈ ഉപഗ്രഹത്തിന് മാതൃഗ്രഹത്തെക്കാള്‍ പത്തിരട്ടി ഭാരമുണ്ട്. എന്നാല്‍ ഭൂമിയും ചന്ദ്രനുമായുള്ള ഭാരത്തിന്റെ അനുപാതം (1.2 %) ഇതുമൊരു ഉപഗ്രഹമെന്നു സാധൂകരിക്കുന്നു.

വിദൂര ഗ്രഹവ്യൂഹത്തെ കുറിച്ചു മനസ്സിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.