1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2012

ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാളില്‍ സീറോ മലബാര്‍ കമ്യൂണിറ്റിയിലെ പത്തു കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ദിവ്യബലിയും ഇന്ന് നടക്കും.സെന്റ്‌ പാട്രിക്‌ സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും 2.45 ന് പ്രദക്ഷിണമായി പള്ളിയില്‍ എത്തിയതിനു ശേഷം മൂന്നു മണിക്ക് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.

ഫാദര്‍ ജോമോന്‍ തൊമ്മാന,ഫാദര്‍ ജെയ്സണ്‍ കരിപ്പായി,ഫാദര്‍ ജോയ്‌ പഞ്ഞിക്കാരന്‍,ഫാദര്‍ ജെയിംസ് വടക്കേക്കണ്ടങ്കരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വാല്‍സല്‍ ടൌണ്‍ ഹാളില്‍ കുട്ടികള്‍ക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.ഏകദേശം ആയിരത്തോളം അതിഥികളെയാണ് പ്രതീക്ഷിക്കുന്നത്.

ടൌണ്‍ ഹാളില്‍ വരുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യേണ്ട സ്ഥലം

Town hall parking centre : WS1 3QB

തിരുക്കര്‍മങ്ങള്‍ നടക്കുന്ന പള്ളിയുടെ വിലാസം

St Patricks Church
Blue Lane East
Walsall
WS2 8HN

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.