1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2019

സ്വന്തം ലേഖകന്‍: ഒരു യാത്രക്കാരിക്കായി മാത്രമൊരു വിമാനം; രാജകീയമായി പറന്ന് ഫിലിപ്പിനോ യുവതി. ലൂയിസ എറിപ്‌സ എന്ന യുവതിയാണ് ഫിലിപ്പിന്‍ വിമാനത്തില്‍ ദാവോ മുതല്‍ മനില വരെ തനിച്ച് യാത്ര ചെയ്തത്.

വിമാനത്തില്‍ തന്റെ പേരെടുത്ത് പറഞ്ഞ് നിര്‍ദേശങ്ങള്‍ ലഭിച്ചതോടെയാണ് ലൂയിസ താന്‍ മാത്രമാണ് യാത്ര ചെയ്യുന്നതെന്ന് അറിഞ്ഞത്. യുവതിയും കാബിന്‍ ക്രൂവും മാത്രമുള്ള വിമാനയാത്ര വേറിട്ടൊരു അനുഭവമായെന്ന് വിമാനത്തിലെ ജീവനക്കാരും പറയുന്നു.

യുവതിക്കായി മാത്രം എല്ലാ സൗകര്യങ്ങളും ഒരുക്കി തങ്ങളുടെ ഒരേയൊരു യാത്രക്കാരിയുടെ യാത്ര അവിസ്മരണീയമാക്കുകയും ചെയ്തു ജീവനക്കാര്‍. ആദ്യമായാണ് കാബിന്‍ ക്രൂവും ഒരു യാത്രക്കാരിക്ക് മാത്രമായി എല്ലാം ഒരുക്കി നല്‍കുന്നത്. കണ്‍വെയര്‍ ബെല്‍റ്റില്‍ ഉണ്ടായിരുന്ന ഒരേയൊരു ലഗേജും യുവതിയുടേതായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.