1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2018

സ്വന്തം ലേഖകന്‍: സമനില പിടിച്ച് പ്രീ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്ത് സ്‌പെയിനും പോര്‍ച്ചുഗലും; റഷ്യയെ മുക്കി യുറഗ്വായ്, തലയുയര്‍ത്തി വിടപറഞ്ഞ് സൗദി; ലോകകപ്പ് റൗണ്ടപ്പ്. ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനല്‍റ്റി കിക്കിലൂടെ പോര്‍ച്ചുഗലിനെ തളച്ച് ഇറാന്‍ സമനില പിടിച്ചെടുത്തു. റിക്കാര്‍ഡോ കരെസ്മ 45 മത്തെ മിനിറ്റില്‍ പോര്‍ച്ചുഗലിനു വേണ്ടിയും പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് അന്‍സാരിഫര്‍ദ് അവസാന നിമിഷങ്ങളില്‍ ഇറാനു വേണ്ടിയും ഗോള്‍ നേടി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനല്‍റ്റി കിക്ക് പാഴാക്കിയ ആവേശപ്പോരാട്ടത്തില്‍ അഞ്ച് പോയിന്റുമായി പോര്‍ച്ചുഗല്‍ നോക്കൗട്ടിലേക്ക് മുന്നേറിയപ്പോള്‍ ഗ്രൂപ്പ് ബിയില്‍ നാല് പോയിന്റുള്ള ഇറാന്‍ പുറത്തുമായി.

ഗ്രൂപ്പ് ബിയിലെ നിര്‍ണായകമായ മറ്റൊരു പോരാട്ടത്തില്‍ സ്‌പെയിന്‍ മൊറാക്കോയ്‌ക്കെതിരെ സമനിലക്കുരുക്കില്‍ കുരുങ്ങിയെങ്കിലും ഗോള്‍ ശരാശരിയുടെ ബലത്തില്‍ ഗ്രൂപ്പു ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇരുടീമുകളും രണ്ടുഗോള്‍ വീതം നേടി. വിഎആറാണ് സ്‌പെയിന് സഹായമായത്. സമനിലയോടെ ബി ഗ്രൂപ്പില്‍ ഒന്നാമതെത്തിയ സ്‌പെയ്ന്‍ പ്രീക്വാര്‍ട്ടറില്‍ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ റഷ്യയെ നേരിടും. ഇസ്‌ക്കോയും ഇയാഗോ ആസ്പാസുമാണ് സ്‌പെയിനായി ഗോള്‍ നേടിയത്. മൊറോക്കോക്കായി ബോട്ടയ്ബും എന്‍ നെസ്‌റിയും വലകുലുക്കി. ഇതോടെ അഞ്ചു പോയിന്റുമായാണ് സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍ കടന്നത്.

ആതിഥേയരായ റഷ്യയെ വീഴ്ത്തി യുറഗ്വായ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടറിലെത്തി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് യുറുഗ്വായുടെ വിജയം. ലൂയി സ്വാരസ് (10), എഡിസന്‍ കവാനി (90) എന്നിവര്‍ക്കു പുറമെ റഷ്യന്‍ താരം ഡെനിസ് ചെറിഷേവിന്റെ സെല്‍ഫ് ഗോളും (23) യുറഗ്വായെ വിജയത്തിലെത്തിച്ചു. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളും ജയിച്ച് ഒന്‍പതു പോയിന്റുമായാണ് യുറഗ്വായ് ഗ്രൂപ്പു ചാമ്പ്യന്‍മാരായത്. പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലുമായാണ് യുറഗ്വായുടെ പോരാട്ടം. അതേസമയം സ്‌പെയില്‍ റഷ്യയെ നേരിടും.

ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ സൗദി അറേബ്യയ്ക്ക് അഭിമാന ജയം. ഈജിപ്തിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സൗദി തകര്‍ത്തത്. യുടെ വിജയം. റഷ്യന്‍ ലോകകപ്പിന്റെ താരാമാകാനെത്തി ഒരു വിജയം പോലും നേടാനാകാതെ മടങ്ങിയെങ്കിലും യ ഈജിപ്ഷ്യന്‍ സൂപ്പര്‍താരം മുഹമ്മദ് സലായാണ് കളിയിലെ താരം. മുഹമ്മദ് സലാ നേടിയ ഗോളില്‍ (23) ആദ്യം മുന്നില്‍ക്കയറിയ ഈജിപ്തിനെ രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് സൗദി തോല്‍പ്പിച്ചത്. ഇരുപകുതികളുടെയും ഇന്‍ജുറി ടൈമിലായിരുന്നു സൗദിയുടെ ഗോളുകള്‍. ഇതിനിടെ ഒരു പെനല്‍റ്റി സൗദി പാഴാക്കുകയും ചെയ്തു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.