1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2018

സ്വന്തം ലേഖകന്‍: ലോകകപ്പില്‍ ബ്രസീല്‍ ടീമിനൊപ്പം ബോള്‍ ഗേളായി ചരിത്രത്തിലിടം പിടിച്ച് ഇന്ത്യന്‍ പെണ്‍കുട്ടി. കഴിഞ്ഞ ദവിസം ബ്രസീല്‍, കോസ്റ്ററിക്ക മത്സരത്തിലാണ് ബോള്‍ ഗേളായി ഏഴാം ക്ലാസുകാരി നഥാനിയ ജോണ്‍ കളത്തിലിറങ്ങിയത്.

പന്തുമായി ആര്‍ത്തിരമ്പുന്ന സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മൈതാനത്തിറങ്ങാന്‍ അവസരം ലഭിച്ച നഥാനിയ ഇന്ത്യയില്‍ നിന്നും ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ഒഫിഷ്യല്‍ മാച്ച് ബോള്‍ കാരിയറായി (OMBC) ഫിഫ തെരെഞ്ഞെടുത്ത രണ്ടുപേരില്‍ ഒരാളാണ്. ആന്ധ്രയില്‍ നിന്നുള്ള നഥാനിയക്കൊപ്പം കര്‍ണാടകയില്‍ നിന്നുള്ള റിഷി തേജും റഷ്യയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഫുട്‌ബോള്‍ താരം കൂടിയാ നഥാനിയക്ക് 1600ല്‍ അധികം അപേക്ഷകരില്‍ നിന്നാണ് ബോള്‍ കാരിയറാകാന്‍ അവസരം ലഭിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ തിരഞ്ഞെടുത്തത്. ആന്ധ്രാപ്രദേശ് മദനപ്പള്ളി ഋഷിവാല ബോര്‍ഡിങ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് നഥാനിയ.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.