1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2019

സ്വന്തം ലേഖകന്‍: ലോകകപ്പ് ടീമുകളുടെ എണ്ണം 48 ആക്കി ഉയര്‍ത്താനൊരുങ്ങി ഫിഫ; ലോകകപ്പ് പ്രതീക്ഷയോടെ കാത്തിരിക്കുന്നവരില്‍ ഇന്ത്യയും. 2022ല്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത് ഖത്തറിലാണ്. ലോകകപ്പില്‍ 48 ടീമുകള്‍ കളിക്കാന്‍സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കി.

ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32 ല്‍ നിന്ന് 48 ആക്കി ഉയര്‍ത്തുന്നത് പ്രയോഗികമായ കാര്യമാണെന്ന് പഠനങ്ങള്‍ക്ക് ശേഷം വ്യക്തമായെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കുകയായിരുന്നു. പാരീസില്‍ ഈ വര്‍ഷം ജൂണ്‍ അഞ്ചാം തീയതി നടക്കുന്ന 69മത് ഫിഫ കോണ്‍ഗ്രസില്‍ വോട്ടെടുപ്പിലൂടെയാവും ഇക്കാര്യം തീരുമാനിക്കുക. വോട്ടെടുപ്പ് അനുകൂലമായാല്‍ 2022 ലെ ഖത്തര്‍ ലോകപ്പില്‍ 48 രാജ്യങ്ങള്‍ പങ്കെടുക്കും.

ഇതോടെ ഖത്തര്‍ ലോകകപ്പാകും ഇത് വരെ നടന്നിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ ലോകകപ്പ്. സമീപ രാജ്യങ്ങളിലും കൂടി കുറച്ച് മത്സരങ്ങള്‍ നടത്തുന്ന രീതിയിലാകും ഇങ്ങനെയാണെങ്കില്‍ 2022 ലെ ഖത്തര്‍ ലോകകപ്പ് അരങ്ങേറുക. ടീമുകളുടെ എണ്ണം 32 ല്‍ നിന്ന് 48 ആക്കി ഉയര്‍ത്തുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

നേരത്തെ 2017 ജനുവരിയില്‍, 2026 ലെ ലോകകപ്പില്‍ ടീമുകളുടെ എണ്ണം 32 ല്‍ നിന്ന് 48 ആക്കി വര്‍ധിപ്പിക്കാമെന്ന് ഫിഫ തീരുമാനിച്ചിരുന്നു. എന്നാല്‍ 2022 ലെ ലോകകപ്പില്‍ ഇത് സാധ്യമാകുമോയെന്ന് അന്വേഷിച്ച് 10 ദക്ഷിണ അമേരിക്കന്‍ അസോസിയേഷനുകള്‍ നല്‍കിയ അപേക്ഷ പിന്നീട് ഫിഫ പരിഗണിക്കുകയും. 90 ശതമാനം കാര്യങ്ങളും ഇതിന് അനുകൂലമായതിനാല്‍ 2022 ല്‍ തന്നെ 48 രാജ്യങ്ങളുടെ ലോകകപ്പ് നടത്താന്‍ താല്പര്യം പ്രകടിപ്പിക്കുകയുമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.