1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2019

സ്വന്തം ലേഖകന്‍: കാര്‍ വാങ്ങുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നിറം ഇതാണ്‍ കാര്‍ വിപണിയിലെ നിറങ്ങളുടെ ‘റാങ്ക് ലിസ്റ്റ്’ അറിയാം. കഴിഞ്ഞ വര്‍ഷം പുതിയ കാര്‍ വാങ്ങാനെത്തിയ ഇന്ത്യക്കാരില്‍ 43 ശതമാനവും തിരഞ്ഞെടുത്തത് വെള്ള നിറമായിരുന്നെന്ന് കണക്കുകള്‍. പ്രമുഖ പെയിന്റ് നിര്‍മാതാക്കളായ ബി എ എസ് എഫിന്റെ കോട്ടിങ്‌സ് ഡിവിഷന്‍ തയാറാക്കിയ ‘ബി എ എസ് എഫ് കളര്‍ റിപ്പോര്‍ട്ട് ഫോര്‍ ഓട്ടമോട്ടീവ് ഒ ഇ എം കോട്ടിങ്‌സ്’ പ്രകാരമാണ് വെളുപ്പ് ഒന്നാമതെത്തിയത്. ഗ്രേ, സില്‍വര്‍ നിറങ്ങളാണു വെളുപ്പിനു തൊട്ടുപിന്നിലുള്ളത്.

ഈ നിറങ്ങള്‍ക്ക് 2018ല്‍ 15% വീതം ആവശ്യക്കാരാണത്രെ ഉണ്ടായിരുന്നത്. ചുവപ്പ്(ഒന്‍പതു ശതമാനം), നീല(ഏഴു ശതമാനം), കറുപ്പ്(മൂന്നു ശതമാനം) എന്നിങ്ങനെയാണു മറ്റു നിറങ്ങളുടെ നില.പേള്‍ വെള്ള നിറമുള്ള ചെറുകാറുകള്‍ക്കാണ് ഇന്ത്യയില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ളതെന്ന് ബി എ എസ് എപ് ഡിസൈന്‍ മേധാവി(ഏഷ്യ പസഫിക്) ചിഹരു മറ്റ്‌സുഹര വെളിപ്പെടുത്തി.

ഇന്ത്യയിലെ ചൂടുള്ള കാലവസ്ഥയാവും വെള്ളയോടുള്ള പ്രതിപത്തിക്കു പിന്നിലെന്നും അവര്‍ വിലയിരുത്തുന്നു; വേഗത്തില്‍ ചൂടു പിടിക്കില്ലെന്നതാണു വെള്ള നിറത്തിന്റെ നേട്ടം. ഒപ്പം ഈ നിറത്തിനുള്ള ആഡംബര പ്രതിച്ഛായയും വെള്ളയുടെ ആകര്‍ഷം വര്‍ധിപ്പക്കുന്നുണ്ട്. എസ് യു വി വിഭാഗത്തിലും വെള്ളയ്ക്കാണ് ആധിപത്യം; 41% ഉടമസ്ഥരുടെയും ഇഷ്ട നിറം വെള്ള തന്നെ. ഗ്രേ(15%), സില്‍വര്‍(14%), ചുവപ്പ്(12%), നീല(7%) എന്നിങ്ങനെയാണു മറ്റു നിറങ്ങളുടെ ആവശ്യക്കാരുടെ വിഹിതം.

എന്‍ട്രി ലവല്‍ സബ് കോംപാക്ട് വിഭാഗത്തിലാവട്ടെ 42% ഉടമസ്ഥര്‍ക്കും വെള്ളയോടാണു താല്‍പര്യം. ഇവിടെ 17% ഉടമകള്‍ ഗ്രേയും 16% സില്‍വറും തിരഞ്ഞെടുത്തും. 12% പേരുടെ ഇഷ്ടനിറമായ ചുവപ്പാണ് അടുത്ത സ്ഥാനത്ത്. അടിസ്ഥാന കോംപാക്ട് വിഭാഗത്തില്‍ 35% പേര്‍ക്കാണ് വെള്ള ഇഷ്ടനിറമാവുന്നത്. ഈ വിഭാഗത്തില്‍ 17% ഉടമകള്‍ വീതം ഗ്രേയും സില്‍വറും തിരഞ്ഞെടുത്ത്. ഒന്‍പതു ശതമാനത്തിന് ചുവപ്പും എട്ടു ശതമാനത്തിന് നീലയുമാണ് പ്രിയ നിറം.

കോംപാക്ട്(പ്രീമിയം) വിഭാഗത്തിലും വെള്ള തന്നെയാണു ജനപ്രിയ നിറം 46% ഉടമസ്ഥരും തിരഞ്ഞെടുത്തത് ഈ നിറമായിരുന്നു. 21% കാര്‍ ഉടമകള്‍ സില്‍വറും 17% പേര്‍ ഗ്രേയും തിരഞ്ഞെടുത്തു. ഈ വിഭാഗത്തില്‍ വെറും ഒരു ശതമാനമാണ് കറുപ്പിന്റെ വിഹിതം. അതേസമയം ഇടത്തരം വിഭാഗത്തില്‍ വെളുപ്പിനു തൊട്ടു പിന്നിലാണു കറുപ്പിന്റെ സ്ഥാനം.

കാര്‍ ഉടമകളില്‍ 40% വെളുപ്പ് തിരഞ്ഞെടുത്തപ്പോള്‍ 18% ആണു കറുപ്പിനു പിന്നാലെ പോയത്. നീല (16%), സില്‍വര്‍ (13%), ബ്രൗണ്‍(5%) എന്നിങ്ങനെയാണു മറ്റു നിറങ്ങളുടെ സ്ഥാനം. രാജ്യത്തെ വാഹന നിര്‍മാതാക്കളുടെ സൊസൈറ്റി(സയാം)യുടെ കണക്കനുസരിച്ച് കഴിഞ് വര്‍ഷം ഇന്ത്യയില്‍ വിറ്റത് 33,94,756 യാത്രാവാഹനങ്ങളായിരുന്നു. 2017ല്‍ വിറ്റ 32,30,614 എണ്ണത്തെ അപേക്ഷിച്ച് 5.08% അധികമാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.