1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2012

യു.കെ.സന്ദര്‍ശനത്തിനായി എത്തുന്ന വാഗ്മിയും വചനപ്രഘോഷവനും ചങ്ങനാശ്ശേരി അതിരൂപതാ പി.ആര്‍.ഒയുമായ റവ. ഡോ.മാണി പുതിയിടത്തിന് ലണ്ടനില്‍ ഉജ്ജ്വലസ്വീകരണം നല്‍കും. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ജൂലൈ 22ന് ലണ്ടന്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന അദ്ദേഹത്തെ രൂപതാമക്കളും അതിരമ്പുഴ നിവാസികളും ചേര്‍ന്ന് സ്വീകരിക്കും.

യു.കെ.യുടെ വിവിധ ഭാഗങ്ങളിലായി തിരുനാളുകള്‍, ധ്യാനം, ദിവ്യബലി എന്നിവയ്ക്ക് ഫാദര്‍ നേതൃത്വം നല്‍കും. ബോള്‍ട്ടണ്‍, ലണ്ടന്‍, ഷെഫീല്‍ഡ്, ട്രഫോര്‍ഡ്, ഓക്‌സ്‌ഫോര്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. 28 ന് നടക്കുന്ന അതിരമ്പുഴ സംഗമത്തില്‍ മുഖ്യഅതിഥിയും ബോള്‍ട്ടണ്‍ തിരുനാളില്‍ മുഖ്യകാര്‍മികനുമാണ് റവ. ഡോ.മാണി പുതിയിടം.

ദിവ്യബലിയോ ധ്യാനങ്ങളോ പ്രഭാഷണങ്ങളോ സംഘടിപ്പിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ താഴെ പറയുന്ന കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടണം.

ജോബോയി ജോസഫ് – 07966082207, ഉണ്ണി വെള്ളിനാങ്കല്‍ – 07429196639, സാബു കുര്യന്‍ മാന്നാകുളം – 07904071234, സിജോ മണ്ണഞ്ചേരി – 07886338434, സിബി മുട്ടത്തേട്ട് – 07800658336, സാലസ് പുതുപ്പറമ്പില്‍ – 07533818673, സിബി വേകത്താനം – 07903748605, ജെയ്‌സണ്‍ പുളിങ്കാലായില്‍ – 07588599022, ബിന്‍സണ്‍ തറപ്പേല്‍ – 07931788765, സോജി തെങ്ങിതോട്ടം – 078864444098, ജോസ് മധു മുഖച്ചിറയില്‍ – 07983417360, സണ്ണി പുന്നയ്ക്കാപ്പള്ളി – 07825345734.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.