1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2019

സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക്ക് അതിന്റെ സോഷ്യല്‍ മീഡിയാ സേവനങ്ങളുമായി ബന്ധപ്പെട്ട പുതിയ നിബന്ധന വ്യവസ്ഥകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ്. എങ്ങനെയാണ് ഫെയ്‌സ്ബുക്ക് പണമുണ്ടാക്കുന്നത്? ദോഷകരമായ ഉള്ളടക്കങ്ങള്‍ എങ്ങനെ നീക്കം ചെയ്യുന്നു? ഉപയോക്താക്കളുടെ ബൗദ്ധികസ്വത്തവകാശം എങ്ങനെ സംരക്ഷിക്കുന്നു? തുടങ്ങിയ കാര്യങ്ങള്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് വിശദമാക്കി നല്‍കുന്നു.

ജൂലായ് 31 മുതലാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ നിബന്ധന വ്യവസ്ഥകള്‍ നിലവില്‍ വരിക. യൂറോപ്യന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കോര്‍പറേഷന്‍ നെറ്റ്വര്‍ക്ക് ആന്റ് ഇന്‍പുട്ടുമായി സഹകരിച്ചും, നിയന്ത്രണാധികാരികളുമായും നയതന്ത്രജ്ഞരുമായും നടന്ന ചര്‍ച്ചകളിലൂടെയും മാണ് ഫെയ്‌സ്ബുക്ക് പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

‘ഞങ്ങള്‍ എങ്ങനെ പണമുണ്ടാക്കുന്നു എന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇതില്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉപയോക്താക്കളില്‍ നിന്നും പണമീടാക്കുന്നില്ലെന്നും കാരണം വ്യവസായ സ്ഥാപനങ്ങളും സംഘടനകളുമാണ് പരസ്യങ്ങള്‍ കാണിക്കാനായി ഞങ്ങള്‍ക്ക് പണം നല്‍കുന്നതെന്നും വിശദമാക്കുന്ന ആമുഖവും അതിലുണ്ട്’ ഫെയ്‌സ്ബുക്ക് വൈസ് പ്രസിഡന്റും അസോസിയേറ്റ് ജനറല്‍ കൗണ്‍സെലുമായ അന്ന ബെന്‍സ്‌കെര്‍ട്ട് പറഞ്ഞു.

ഉപയോക്താക്കള്‍ പങ്കുവെക്കുന്ന അവരുടെ സ്വന്തം സൃഷ്ടികളായ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമുള്ള പകര്‍പ്പാവകാശം എല്ലായ്‌പ്പോഴും ഉപയോക്കാക്കള്‍ക്ക് തന്നെയാണ് ഉണ്ടാവുകയെന്ന് വ്യക്തമാക്കി നല്‍കുമെന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞു.

ഉപയോക്താക്കള്‍ ചിത്രങ്ങളും വീഡിയോയും മറ്റും പങ്കുവെക്കുന്നതോടെ അവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതിയാണ് അവര്‍ ഞങ്ങള്‍ക്ക് നല്‍കുന്നത്. അവര്‍ ഫെയ്‌സ്ബുക്കില്‍നിന്നും അത് നീക്കം ചെയ്താല്‍ ആ അനുമതി അവസാനിക്കുകയും ചെയ്യും. ഇങ്ങനെ തന്നെയാണ് മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളും പ്രവര്‍ത്തിക്കുന്നത് ഫെയ്‌സ്ബുക്കും അങ്ങനെയാണ്. എന്നും ബെന്‍സ്‌കെര്‍ട്ട് പറഞ്ഞു.

ഉപയോക്താക്കള്‍ അവരുടെ ഉള്ളടക്കം ഡിലീറ്റ് ചെയ്തതിന് ശേഷം എന്ത് സംഭവിക്കുമെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കുന്നു. ഉദാഹരണത്തിന് നിങ്ങള്‍ ഒരു ചിത്രം ഡിലീറ്റ് ചെയ്താല്‍ ആ ചിത്രം ഫെയ്‌സ്ബുക്കില്‍ നിന്നും ഉടനടി അപ്രത്യക്ഷമാവും. എന്നാല്‍ 90 ദിവസത്തിന് ശേഷമേ ഫെയ്‌സ്ബുക്ക് സെര്‍വറുകളില്‍ നിന്നും അത് പൂര്‍ണമായും നീക്കം ചെയ്യപ്പെടുകയുള്ളൂ. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ തങ്ങള്‍ വില്‍ക്കില്ലെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.